UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലും മണിപ്പൂരിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്

യുപിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ വരുന്ന നിയമസഭാ സീറ്റുകളിലേയ്ക്ക് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗുമായി മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള ഏറ്റുമുട്ടുന്ന മണ്ഡലമാണ് ശ്രദ്ധാകേന്ദ്രം.

ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ്. യുപിയില്‍ 40 സീറ്റിലേയ്ക്കും മണിപ്പൂരില്‍ 22 സീറ്റിലേയ്ക്കുമാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. യുപിയില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 11ന് വരും.

യുപിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ വരുന്ന നിയമസഭാ സീറ്റുകളിലേയ്ക്ക് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗുമായി മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള ഏറ്റുമുട്ടുന്ന മണ്ഡലമാണ് ശ്രദ്ധാകേന്ദ്രം. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്ന പാര്‍ട്ടിയുടെ പേരിലാണ് ശര്‍മ്മിള ജനവിധി തേടുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍