UPDATES

വിശകലനം

രാഹുലിന്റെ ഈ ഉപദേശകന്‍ മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ച പഴയ ജെഎന്‍യു തീപ്പൊരി സഖാവ്

സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതാവായിരുന്ന സന്ദീപ് സിംഗ് രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ഇത്ര പ്രിയങ്കരനായി മാറി എന്ന കാര്യം കൗതുകകരമാണ്.

പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ച ജെഎന്‍യുവിലെ ഒരു പഴയ തീപ്പൊരി ഇടത് വിദ്യാര്‍ത്ഥി സംഘടനാ നേതാവാണ് ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഉപദേശങ്ങള്‍ നല്‍കുന്നത് എന്നാണ് ദ പ്രിന്റ് പറയുന്നത്. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്ായ സന്ദീപ് സിംഗ് ആണ് ഈ പുതിയ ഉപദേശകന്‍. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക രാഷ്ട്രീയ ഉപദേശകനൊന്നും അല്ല സന്ദീപ് സിംഗ് എന്ന യുപിക്കാരന്‍. എന്നാല്‍ രാഹുല്‍ പല കാര്യങ്ങളിലും സന്ദീപിന്റെ ഉപദേശം തേടുന്നു.

പലപ്പോഴും രാഹുലിന് പ്രസംഗങ്ങള്‍ എഴുതിക്കൊടുക്കുന്നു. മുന്നണി ബന്ധങ്ങളില്‍ സന്ദീപിന്റെ അഭിപ്രായങ്ങള്‍ രാഹുല്‍ തേടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ യുപി പര്യടനങ്ങളില്‍ സന്ദീപ് ഒപ്പമുണ്ട്. സിപിഐഎംഎല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) നേതാവായിരുന്ന സന്ദീപ് സിംഗ്, രാഹുല്‍ ഗാന്ധിക്ക് എങ്ങനെ ഇത്ര പ്രിയങ്കരനായി മാറി എന്ന കാര്യം കൗതുകകരമാണ്. അതേസമയം 2017 മുതല്‍ സന്ദീപ് രാഹുലിനൊപ്പമുണ്ട്.

യുപിയിലെ പ്രതാപ്ഗഡില്‍ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ളയാളാണ് സന്ദീപ് സിംഗ്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷമാണ് സന്ദീപ് സിംഗ് ജെഎന്‍യുവിലെത്തിയത്. ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥിയായാണ് സന്ദീപ് ജെഎന്‍യുവിലെത്തിയത്. ഫിലോസഫി ബിരുദം നേടി. 2005 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ചപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സന്ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചു.

തീപ്പൊരി പ്രാസംഗികനായിരുന്നു ക്യാമ്പസ് കാലത്ത് സന്ദീപ് സിംഗ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. 2007ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിജന്റായി സന്ദീപ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം ജെഎന്‍യു വിട്ടതിന് ശേഷം സന്ദീപ് സിംഗ് ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് അകന്നു. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നേതൃത്വം നല്‍കിയിരുന്ന അഴിമതി വിരുദ്ധ ലോക് പാല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍ അധികകാലം അതിനൊപ്പവും നിന്നില്ല. പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് തിരിഞ്ഞു. മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ചതില്‍ സന്ദീപ് സിംഗ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

രാഹുലിന്റേയും പ്രിയങ്കയുടേയും പ്രസംഗങ്ങളിലും സോഷ്യല്‍മീഡിയ പോസ്റ്റുകളിലും കോര്‍പ്പറേറ്റ് വിരുദ്ധമായ ഉള്ളടക്കമുണ്ടാകുന്നതിന് പിന്നില്‍ സന്ദീപ് സിംഗ് ആണ് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത് എന്ന് ദ പ്രിന്റ് പറയുന്നു. ബിജെപിയിലെ ദലിത് നേതാവ് സാവിത്രിബായ് ഫൂലെ കോണ്‍ഗ്രസിലെത്തിയതിനും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയില്‍ പ്രിയങ്ക സന്ദര്‍ശിച്ചതിനും പിന്നില്‍ സന്ദീപ് സിംഗിന്റെ ഉപദേശങ്ങളുണ്ടായിരുന്നു.

വായനയ്ക്ക്: https://goo.gl/Rk1rfK

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍