UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗാലാന്‍ഡില്‍ സംഘര്‍ഷം: തിരഞ്ഞെടുപ്പ് കമ്മീഷന്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗാലാന്‍ഡ് ട്രൈബ്‌സ് ആക്ഷന്‍ കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ അക്രമമഴിച്ച് വിട്ടത്.

നാഗാലാന്‍ഡ് തലസ്ഥാനമായ കോഹിമയില്‍ ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസും ആക്രമിച്ചു. കോഹിമ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിന് തീ വച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സംഘടനകളാണിത്. മുഖ്യമന്ത്രി ടിആര്‍ സെലിയാങും സര്‍ക്കാരും രാജി വയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗാലാന്‍ഡ് ട്രൈബ്‌സ് ആക്ഷന്‍ കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ അക്രമമഴിച്ച് വിട്ടത്.

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനും എക്‌സൈസ് വകുപ്പിന്റെ ഓഫീസിനും തീ വയ്ക്കുകയും വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും ചെയ്തു. കോഹിമയില്‍ കരസേനയെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്ക് രാജി വയ്ക്കാന്‍ ഇന്നലെ വൈകീട്ട് നാല് മണി വരെ സമയം അനുവദിക്കുന്നതായി എന്‍ടിഎസി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വ്യാപക അക്രമമുണ്ടായത്. അതേസമയം രാജ് ആവശ്യം മുഖ്യമന്ത്രി സെലിയാങ് തള്ളി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍