UPDATES

ആനവേട്ടക്കേസിലെ ഒന്നാം പ്രതി മരിച്ചനിലയില്‍

അഴിമുഖം പ്രതിനിധി

ആനകളെ കൊന്ന് കൊമ്പ് മോഷ്ടിച്ചു വിറ്റ കേസിലെ ഒന്നാംപ്രതിയായ ഐക്കരമറ്റം വാസുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ദുര്‍ഗാപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. കോതമംഗലം സ്വദേശി വാസുവിനെ ഒരു ഫാം ഹൗസിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. വനംവകുപ്പ് കാരണമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍ നിരപരാധിയാണെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. വാസുവിന്റെ മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. കേരള പൊലീസ് സംഘവും മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍