UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന പീഡകര്‍ക്ക് നിയമത്തിന്റെ തോട്ടി കൊളുത്ത് ആന പീഡകര്‍ക്ക് നിയമത്തിന്റെ തോട്ടിക്കൊളുത്ത്‌

Avatar

അഥീന

(ഈ പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം- ആ… ആന… ആശ്ചര്യം…! /
ആനയല്ലേ, ആര്‍ക്കും എന്തും ആകാം; നിയമം അതിന്റെ വഴിക്കു പോട്ടെആന ചികിത്സയുടെ കാണാപ്പുറങ്ങള്‍)

ഒരു പടി കൂടി കടന്ന് സുപ്രീം കോടതി ആന പരിചരണത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കേരളം, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വന്യജീവി വകുപ്പുകള്‍ക്കും, ഉന്നത ഉദ്യോഗസ്ഥര്‍ക്കും, ആന ഉടമകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ കേരളത്തില്‍ പ്രാബല്യത്തിലുള്ള 2012 ലെ നാട്ടാന പരിപാലന നിയമം കര്‍ശനമായി നടപ്പിലാക്കാനും, ആനകളെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ പോലും ആനയെ പരിപാലിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്ന സംസ്ഥാനത്ത്, എങ്ങനെ ഈ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

മൃഗ പരിപാലനത്തോടൊപ്പം അന്താരാഷ്ട്ര കമ്പോളത്തില്‍ നടക്കുന്ന നിയമവിരുദ്ധ വ്യാപാരങ്ങള്‍ കൂടി കണക്കിലെടുത്താണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രകാരം 2002 ലെ വന്യജീവി സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് മുമ്പ് വന്യജീവിയുടെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇനി വന്യജീവികളെ കൈവശപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തില്‍ എല്ലാ ആന ഉടമകളും ആനകളുടെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഒരു എലഫന്റ് ഡാറ്റാ ബുക്ക് കയ്യില്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോല്‍, നഖങ്ങള്‍, കൊമ്പ്, രോമം തുടങ്ങി ആനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇത്തരത്തില്‍ സൂക്ഷിക്കപ്പെടുന്നുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവ് പറയുന്നുണ്ട്.

കേരളത്തിലെ നാട്ടാനകളെ പരിപാലിക്കുന്നത് സംബന്ധിച്ച 18 നിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കോടതി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തലത്തില്‍ ആനകളെ പരിപാലിക്കുന്നത് പരിശോധിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഉത്തരവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പുവരുത്തണം. മദപ്പാടിലുള്ള ആനയെ എഴുന്നള്ളിക്കരുത്. രോഗം, ബാധിച്ചതോ, ക്ഷീണിച്ചതോ, ഗര്‍ഭിണിയോ ആയിട്ടുള്ള ആനകളെ എഴുന്നള്ളിക്കരുത്. മൂര്‍ച്ചയേറിയ അഗ്രമുള്ള ചങ്ങല ഉപയോഗിച്ച് ആനയെ ബന്ധിക്കരുത്. വിശ്രമമില്ലാതെ ടാറിട്ട റോഡിലൂടെ ആനയെ പകല്‍സമയത്ത് നടത്തിക്കരുത്, ആഘോഷത്തിന്റെ പേരില്‍ കാലുകള്‍ ബന്ധിച്ച് ആനയെ ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തരുത്, ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭ്യമാക്കണം, പടക്കങ്ങള്‍ പോലുള്ള ഉഗ്രസ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ക്ക് സമീപം നിര്‍ത്തരുത്, ആനകള്‍ക്ക് പകല്‍ സമയത്ത് തണല്‍ ലഭ്യമാക്കണം, എഴുന്നള്ളിപ്പ് സമയത്ത് വോളന്റിയര്‍മാരെ നിര്‍ത്തി ആനയ്ക്ക് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാക്കണം, അഞ്ചോ അതിലധികമോ ആനകള്‍ പങ്കെടുക്കുന്ന ആഘോഷസ്ഥലത്ത് എലഫന്റ് സ്‌ക്വാഡിലെ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കണം, എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങള്‍ ആഘോഷത്തിന് മൂന്ന് ദിവസം മുന്‍പ് തന്നെ ആനയെ പങ്കെടുപ്പിക്കുന്ന വിവരം പോലീസ് സ്‌റ്റേഷനിലും ഫോറസ്റ്റ് റേഞ്ച് സ്‌റ്റേഷനിലും അറിയിക്കണം, എഴുന്നള്ളിപ്പ് സമയങ്ങളില്‍ ആനയുടെ കാല്‍ ചങ്ങല കൊണ്ട് ബന്ധിക്കണം, ഒന്നര മീറ്ററില്‍ കുറവ് ഉയരമുള്ള ആനകളെ എഴുന്നള്ളിക്കരുത്, പറ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കണം. അവയെ രാവിലെ 6 മുതല്‍ 11 മണി വരെയും വൈകിട്ട് 4 മുതല്‍ 8 മണി വരെയും മാത്രമേ എഴുന്നള്ളിക്കാവൂ, കൂടാതെ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാ ആനകള്‍ക്കും ലഭ്യമാക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

1977 ല്‍ തന്നെ ആന പിടുത്തം നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനക്കടത്തിനും പൂട്ടിട്ടു. എന്നാല്‍ മറ്റ് മേഖലകളിലെന്ന പോലെ ആനക്കാര്യത്തിലും കാര്യക്ഷമമായ നിരീക്ഷണം നടന്നില്ല. ബിനോയ് വിശ്വം വനം മന്ത്രിയായിരുന്ന കാലത്ത് മൈക്രോ ചിപ്പ് നല്‍കി ആനകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെങ്കിലും ഇതിലും ഇന്ന് കൃത്രിമം നടക്കുന്നുണ്ട്. ആന പരിപാലനത്തോടൊപ്പം പാപ്പാന്മാരുടെ അവസ്ഥയും പരിശോധിക്കേണ്ടതുണ്ട്. വാമൊഴിയായി കൈമാറിവരുന്ന അറിവുകളല്ലാതെ യാതൊരു പരിശീലനവും ഈ മേഖലയില്‍ പാപ്പാന്മാര്‍ക്ക് നല്‍കുന്നില്ല. മൂന്ന് വര്‍ഷം വരെ ഏതെങ്കിലും ആനയുടെ രണ്ടാം പാപ്പാനോ, മൂന്നാം പാപ്പാനോ ആയി പ്രവര്‍ത്തിച്ചവരെ മാത്രമേ ആനയ്‌ക്കൊപ്പം നിര്‍ത്താവൂ എന്നും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ഇവര്‍ക്ക് ആവശ്യമാണെന്നും നിയമമുണ്ട്. എന്നാല്‍ അത് പാലിക്കപ്പെടുന്നില്ല. തെങ്ങുകയറ്റം, നിര്‍മ്മാണ പ്രവര്‍ത്തനം പോലുള്ള തൊഴില്‍മേഖലയാണ് പാപ്പാന്‍ പണിയെ സര്‍ക്കാര്‍ കണക്കാക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന മാത്രമാണ് ആനയ്ക്ക് പാപ്പാനാകാന്‍ ആകെ വേണ്ടത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ലഭിച്ചിട്ടില്ല.

രണ്ടും മൂന്നും ദിവസം നീണ്ട് നില്‍ക്കുന്ന ശില്‍പ്പശാലകള്‍ വര്‍ഷം തോറും വന്യജീവി വിഭാഗം ആന ഉടമകള്‍ക്കും പാപ്പാന്മാര്‍ക്കും വേണ്ടി നടത്തുന്നുണ്ട്. 2005 മുതല്‍ 2013 വരെ 239 ഉടമകള്‍ക്കും, 2369 പാപ്പാന്മാര്‍ക്കുമാണ് പരിശീലനം നല്‍കിയിരിക്കുന്നത്. എന്നാല്‍ മര്‍മ്മസ്ഥാനങ്ങളെ കുറിച്ചോ, ആനയെ ഉപദ്രവിക്കാതെ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളെ കുറിച്ചോ പുതിയ പാപ്പാന്മാര്‍ക്ക് അറിവില്ല. ആനകളെ തോട്ടി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചും, അടിച്ച് വേദനിപ്പിച്ചുമാണ് ആനകളുടെ പരിചരണം നടക്കുന്നത്. ഈ രീതിക്ക് മാറ്റം വരാതെ ആന സംരക്ഷണം യാഥാര്‍ത്ഥ്യമാകില്ല. വളരെ പരസ്യമായി നടക്കുന്ന ഈ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ വന്യജീവി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

ഒരു ദിവസം 25 കിലോമീറ്റര്‍ വരെ നടക്കുന്ന ആനകളാണ് കാട്ടിലുള്ളത്. എന്നാല്‍ നാട്ടാനകള്‍ ദിവസം മുഴുവനും ചങ്ങലപ്പൂട്ടില്‍ കഴിയുന്നു. 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കൊണ്ടു പോകരുതെന്നുള്ള നിര്‍ദ്ദേശം, ലോറിയില്‍ മാത്രമേ ആനകളെ കൊണ്ടുപോകാവൂ എന്നായി. ഇതോടെ ആനയ്ക്ക് ആകെയുണ്ടായിരുന്ന വ്യായാമവും നഷ്ടമായി. നടത്തമില്ലാതെ ആനയ്ക്ക് ദഹനപ്രക്രിയ സജീവമായി നടക്കില്ല. കേരളത്തില്‍ ഇന്നുള്ള ആനകള്‍ക്കെല്ലാം ഉദരസംബന്ധമായ അസുഖം നേരിടുന്നുണ്ട്. സുപ്രിം കോടതി വിധി മാനിച്ചാല്‍ എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാകും.

ചൂട് താങ്ങാനാകില്ലെന്നതിനാല്‍ പകല്‍ സമയത്ത് 11 മുതല്‍ 3 മണി വരെ ആനകളെ ഒരു പ്രവൃത്തിക്കും ഉപയോഗിക്കരുതെന്ന് ചട്ടമുണ്ടെങ്കിലും ഇതും പാലിക്കുന്നില്ല. തണലുള്ള മരത്തിന് കീഴിലോ അധികം ചൂട് ആനുഭവപ്പെടാത്ത വിധത്തില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലോ വേണം ആനയ്ക്ക് താവളം ഒരുക്കാന്‍. ആനയുടെ ഉയരത്തിനനുസരിച്ച് തറയുടെ വിസ്താരത്തിലും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 1.5 മീറ്റര്‍ ഉയരമുള്ള കുട്ടിയാനകള്‍ക്ക് 5 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ള തറയൊരുക്കണം. ഇതില്‍ കൂടുതല്‍ ഉയരമുള്ള ആനകള്‍ക്ക് 7 മീറ്റര്‍ നീളവും, 3.5 വീതിയുമുള്ളതും, 2.25 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ആനകള്‍ക്ക് 9 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ള പ്രതലമാണ് ഒരുക്കേണ്ടത്. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കാത്ത വിധത്തില്‍ മേല്‍ക്കൂരയുള്ള രക്ഷാകേന്ദ്രവും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ വനം വകുപ്പിന്റെ കോടനാടും, കോട്ടൂരുമുള്ള ആനത്താവളങ്ങള്‍ പോലും ഇത് പാലിക്കുന്നില്ല. കോടനാട് വൈക്കോല്‍ കൂമ്പാരത്തിന് മുകളില്‍ വെയിലത്ത് പുറം കാലുകളില്‍ ചങ്ങലപ്പൂട്ടിലാണ് ആന കഴിയുന്നത്. പാദങ്ങളില്‍ രക്തസംക്രമണം കുറഞ്ഞ് വാത സംബന്ധമായ അസുഖങ്ങള്‍ വേഗത്തില്‍ പിടിപെടാനുള്ള സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്.

ആനകളുടെ ഭക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനം നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശംശ്രദ്ധിക്കുക. 1.5 മീറ്റര്‍ ഉയരമുള്ള ആനയ്ക്ക് 100 കിലോ ഭക്ഷണമെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. 1.8 മീറ്റര്‍ ഉയരമുള്ളവയ്ക്ക് 150 കിലോ, 2.25 മീറ്റര്‍ വരെ 200 കിലോ, അതിനു മുകളില്‍ ഉയരമുള്ളവയ്ക്ക് 250 കിലോ എന്നിങ്ങനെയാണ് നിര്‍ദ്ദേശം. എന്നാല്‍ ആനയുടെ ഭക്ഷണം എന്തെന്ന് നിയമത്തില്‍ പ്രതിപാദിച്ചിട്ടില്ല. എത്ര അളവില്‍ ഏതൊക്കെ സമയത്താണ് ഇത് നല്‍കേണ്ടതെന്നതും നിയമത്തിലില്ല. ദൈനംദിന പരിചരണങ്ങളിലുള്‍പ്പടെ വ്യക്തതയില്ലാത്ത നിരവധി നിര്‍ദ്ദേശങ്ങളാണ് നിയമത്തിലുള്ളത്.

മഹേഷ് രംഗരാജന്‍ കമ്മിഷന്‍ രാജ്യത്തെ ആന സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2010 ലാണ്. വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി വിവര കണക്കുകള്‍ പഠിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രൊജക്ട് എലഫന്റിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആന സംരക്ഷണത്തിന് ഫലപ്രദമല്ലെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തലത്തില്‍ നാഷണല്‍ എലഫന്റ് കണ്‍സര്‍വേഷന്‍ സെന്ററും ഇതിന് കീഴില്‍ കണ്‍സോര്‍ഷ്യം ഓഫ് എലഫന്റ് റിസര്‍ച്ച് ആന്റ് എസ്റ്റിമേഷനും രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആനകളുടെ എണ്ണം പരിശോധിച്ച് രാജ്യത്തെ കാടുകളില്‍ ആന ഇടനാഴികള്‍ ഉണ്ടാക്കുവാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ഈ ഇടനാഴികളില്‍ ആനകളുടെ എണ്ണത്തിനനുസരിച്ച് റാങ്ക് നല്‍കുന്നതിനും, ആനകള്‍ വിഹരിക്കുന്ന പ്രധാന പ്രദേശങ്ങള്‍ രേഖപ്പെടുത്തുന്നതിനും കമ്മിഷന്‍ ആവശ്യപ്പെട്ടു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള കിടമത്സരം ഒഴിവാക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടില്‍ ഇതിനെല്ലാമായി ആകെ ആവശ്യപ്പെട്ടത് 600 കോടി രൂപയാണ്. എന്നാല്‍ ഈ 600 കോടി മാത്രമാണ് അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും പിന്നീട് വന്ന കേന്ദ്ര ധനകാര്യ മന്ത്രിമാരും കണ്ടത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുമായി അടുത്ത ബന്ധമുള്ള ഡങ്കന്‍ മക്‌നായര്‍ എന്ന അഭിഭാഷകന്‍ 2014 ഡിസംബറില്‍ കേരളത്തില്‍ വന്നിരുന്നു. തികഞ്ഞ ആനപ്രേമിയായ അദ്ദേഹം മുന്‍പ് പല തവണ കേരളത്തിലെ ആന പരിപാലനം ശരിയായ വിധത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ തവണ തന്റെ നിലപാട് ഒന്നുകൂടി കടുപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആന സംരക്ഷണം ആവശ്യപ്പെട്ട് കത്തയക്കുകയും, പിന്നീട് അമേരിക്കയില്‍ വച്ച് അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. ആനകളെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് വരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഇദ്ദേഹം തന്റെ കത്തില്‍ പറഞ്ഞിരുന്നു.

ഈ കത്തിനും, കൂടിക്കാഴ്ചയ്ക്കും പിന്നാലെ ഗജ്ജ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പെട്ടെന്ന് തീരുമാനിച്ചു.  ആനകള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സുകളും, ജില്ലാ തലത്തില്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സുകളും രൂപീകരിക്കാനുള്ള നിര്‍ദ്ദേശമാണ് നടപ്പിലാക്കുന്നത്. ആനയുടെ ജനന-മരണം, ആനയെ കൊണ്ടുപോകുന്നത് എവിടേക്ക്, എപ്പോള്‍ തിരികെയെത്തും, ആനയുടെ ആരോഗ്യസ്ഥിതി, തുടങ്ങി ടാസ്‌ക് ഫോഴ്‌സിന്റെ ചുമതലകള്‍ അനവധിയാണ്. ഈ ടാസ്‌ക് ഫോഴ്‌സുകള്‍ തമിഴ്‌നാട്ടില്‍ നേരത്തേ തന്നെ രൂപീകരിച്ചവയാണ്. ഓരോ മാസവും പരിശോധനകള്‍ മുറ തെറ്റാതെ നടക്കുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് ഗര്‍ഭാവസ്ഥയിലാണ്. വകുപ്പ് തലത്തില്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നുമാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി വിഭാഗം) ഒ.പി. കലേര്‍ മറുപടി നല്‍കിയത്.

നൂറിലധികം ആനകള്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന സംശയം, നാട്ടാനകളുടെ എണ്ണത്തിലുണ്ടായ കുറവ് ഇവയൊക്കെ അന്താരാഷ്ട്ര തലത്തിലുള്ള നിയമവിരുദ്ധ വാണിജ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നവയാണ്. സുപ്രീം കോടതിയുടെ വിധിയോടെ നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പ്രത്യാശിക്കാം. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അഥീന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍