UPDATES

വീഡിയോ

മത പരിപാടിക്കിടെ ആന വിരണ്ടോടി, 17 പേര്‍ക്ക് പരിക്ക് – വീഡിയോ

600 വർഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം.

മത പരിപാടിക്കിടെ ആന വിരണ്ടോടി അപകടം. ശ്രീലങ്കയിലെ കൊട്ടെയിലാണ് സംഭവം. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തുമ്പിക്കൈയിൽ ഉള്‍പ്പെടെ ലൈറ്റുകൾ ഘടിപ്പിച്ച നിലയിൽ എഴുന്നെളിച്ച ആനയാണ് ഇടഞ്ഞത്. പ്രദേശിക മാധ്യമങ്ങൾ പുറത്ത് വിട്ട ദൃശ്യങ്ങൾപ്രകാരം തെരുവിലൂടെ ആന അക്രമാസക്തരായി ഓടുന്നതും വ്യക്തമാണ്.

600 വർഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം. പ്രദേശത്ത് നിരവധി നാട്ടുകാരെയും വിനോദ സഞ്ചാരികളം നിലയുറപ്പിച്ചിരുന്നു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി നർത്തരും ആളുകളും അലങ്കരിച്ച ആനകളെയുമായി വിശാലമായ തെരുവുകളിലൂടെ നടത്തിയ ഘോഷയാത്രക്കിടെയായിന്നും ആന വിരണ്ടോടിയത്.

ഓടിക്കൊണ്ടിരിക്കുന്ന ആനയെ പിടിച്ച നിർത്താൻ ഒരാൾ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നാലെ തന്നെ ഇയാൾ തെന്നി വീണ് ആനയുടെ കാലിനടിയിൽ പെടുന്നതും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍