UPDATES

ജാര്‍ഖണ്ഡിലെ ദുര്‍ഗാക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ജാര്‍ഖണ്ഡിലെ ദുര്‍ഗാക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് പതിനൊന്നു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പത്തുപേര്‍ പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നാലുുമണിയോടെയാണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രത്തില്‍ നടന്നുവരുന്ന സാവന്‍ സോംവാര്‍ ഉത്സവത്തോടനുബന്ധിച്ച് എത്തിയ ഏതാണ്ട് എണ്‍പതിനായിരത്തോളം ഭക്തന്മാര്‍ പുലര്‍ച്ചെയുള്ള പൂജയ്ക്ക് തൊഴാനായി കാത്തുനില്‍ക്കുമ്പോഴാണ് അപകടം നടക്കുന്നത്. പതിനഞ്ച് കിലോമീറ്റര്‍ നീളമുണ്ടായിരുന്ന ഈ ക്യൂവില്‍ നിന്ന ഭക്തരില്‍ ചിലര്‍ ക്യൂ ചാടി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ശക്തമായ തിക്കും തിരക്കും ഉണ്ടായത്. ഇതിനിടയില്‍പെട്ടവരാണ് മരണമടഞ്ഞത്.

തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ദേവ്ഗഢിലെ അതിപുരാതാനമായ ക്ഷേത്രമാണ് ബെലബാഗന്‍ ദുര്‍ഗാക്ഷേത്രം. ആഗസ്ത് മാസത്തില്‍ നടക്കുന്ന സാവന്‍ സോംവാര്‍ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍