UPDATES

തെരുവിലെ വൃദ്ധന് ഭക്ഷണം കൊടുത്ത് ഒരു കൊച്ചുപെണ്‍കുട്ടിയുടെ കാരുണ്യം

അഴിമുഖം പ്രതിനിധി

എല്ല എന്ന കൊച്ചു പെണ്‍കുട്ടിയുടെ മാതൃകാപരമായ സഹജീവി സ്‌നേഹത്തെ കുറിച്ച് ലോകം അറിയുന്നത് ഈ മാസം ആദ്യം അവളുടെ അച്ഛന്‍ എഡ്ഡി സോഷ്യല്‍ മീഡിയയില്‍  ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതോടെയാണ്. തന്‍റെ ഭക്ഷണ പാത്രവുമായി എല്ല പുറത്തേക്കു പോകുന്നതും പുറത്തിരിക്കുന്ന പാവപ്പെട്ട ഒരാള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നതും തിരിച്ചു വന്നു നിഷ്ക്കളങ്ക ഭാവത്തോടെ തന്റെ സീറ്റില്‍ ഇരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. 

കാലിഫോര്‍ണിയയില്‍ നിന്നുള്ള എല്ല എന്ന എട്ടുവയസ്സുകാരി അതോടെ യുടൂബില്‍ താരമായി മാറി. ഭക്ഷണ ശാലയ്ക്ക് പുറത്തിരിക്കുന്ന പാവപ്പെട്ട വീടില്ലാത്ത ഒരാള്‍ക്ക്‌ എല്ല തന്‍റെ ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്ന ഈ വീഡിയോ നിരവധി പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. 

ഭക്ഷണം കൊടുത്തു വന്ന എല്ലയോട് ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് എനിക്കത് ഇഷ്ടമായി എന്നായിരുന്നു എല്ലയുടെ പ്രതികരണം. നമ്മളെക്കാള്‍ നിര്‍ഭാഗ്യവാന്‍ മാരായ ആളുകളെ സഹായിക്കുക എന്ന സുപ്രധാനമായ പാഠമാണ് എന്റെ മകള്‍ പഠിച്ചതെന്നും മകളെ ഓര്‍ത്തു അഭിമാനിക്കുന്നു എന്നും എല്ലയുടെ പിതാവ് പറയുന്നു.

എല്ലയുടെ നിഷ്ക്കളങ്കമായ പുഞ്ചിരി ഓരോരുത്തരിലും കാരുണ്യത്തിന്റെ സന്ദേശം പടര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍