UPDATES

സുപ്രീം കോടതി ബോംബ്‌വെച്ച് തകര്‍ക്കുമെന്ന് ഇമെയില്‍ സന്ദേശം

അഴിമുഖം പ്രതിനിധി

സുപ്രീം കോടതി ബോംബുവെച്ച് തകര്‍ക്കുമെന്ന് ഇമെയയില്‍ ഭീഷണി. ഇത്തരമൊരു ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന വിവരം പൊലീസ് ആണ് പുറത്തുവിട്ടത്. കഴിഞ്ഞാഴ്ച്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് സുപ്രീം കോടതിയുടെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. സുരക്ഷയുടെ ഭാഗമായി കോടതിയില്‍ പരിശീലനം തേടുന്ന അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കുമുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും.

നേരത്തെ യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദ് ചെയ്യില്ലെന്ന് ഉത്തരവിട്ട ജസ്റ്റീസ് ദീപക് മിശ്രയ്ക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ജസ്റ്റീസിന്റെ വസതിക്കു സമീപത്തു നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേമന്റെ വധശിക്ഷയില്‍ ഉത്തരവിറക്കിയ മിശ്ര ഉള്‍പ്പെടെയുള്ള മൂന്നു ജഡ്ജിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍