UPDATES

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുംബൈ-തിരുവനന്തപുരം വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന് സംശയം തോന്നിയ സാഹചര്യത്തിലാണിത്. വിമാനത്തിൽ 161 യാത്രക്കാർ ഉണ്ടായിരുന്നതായും ഇവരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.വിമാനത്തിന് തകരാറില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യാത്ര തുടരുന്ന കാര്യം തീരുമാനിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍