UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയുമീ മാലാഖമാരെ നാം വെയിലത്ത് നിര്‍ത്തരുത്

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരു പോലെ പരാജയമാണ്. ഏപ്രിൽ 30 മുതൽ 18 രാജ്യങ്ങളിൽ പുതുതായി നഴ്സുമാരെ ജോലിക്ക് എടുക്കാൻ എമിഗ്രേഷൻ ചട്ടങ്ങൾ പാലിക്കേണ്ടത് നിർബന്ധമാക്കുമെന്ന് സർക്കാർ തീരുമാനിച്ചിട്ടും, സംഘർഷ മേഖലകളിലുള്ള നഴ്സുമാരും ചികിത്സാരംഗത്തെ ജീവനക്കാരും അവിടെ തന്നെ തുടരാൻ താത്പര്യപ്പെടുന്ന സംഭവങ്ങൾ ഇപ്പോഴും തുടരുന്നത് അതിന്റെ ഫലമാണ്.

ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റസിന്റെ (പിഒഇ) രാജ്യത്തെ 10 കാര്യാലയങ്ങളിൽ നിന്ന് നഴ്സുമാർക്ക് അനുമതി കിട്ടണമെന്നതാണ് എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കിയതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങൾ, തായ്ലാന്റ്, മലേഷ്യ തുടങ്ങി തൊഴിലിനായി കൂടുതൽപേർ പോകുന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവിൽ ഇതിന്റെ ആവശ്യം.

പുതിയ നിയമങ്ങൾ പ്രകാരം യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, വടക്ക് സുഡാൻ, തെക്ക് സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, സിറിയ, ലെബനൻ, തായ്ലാന്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ നഴ്സിങ് മേഖലയിൽ ജോലി ചെയ്യാൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് കാര്യാലയത്തിൽ നിന്നും എമിഗ്രേഷൻ ക്ലിയറൻസ് നേടേണ്ടതുണ്ട്. ഇതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഒരു റിക്രൂട്ട്മെന്റ് ഏജന്റിനെ അവർ സമീപിക്കണം. നഴ്സുമാരെ പലപ്പോഴും പറ്റിക്കുന്ന വ്യാജ റിക്രൂട്ടർമാർക്ക് മൂക്കു കയറിടാൻ ഈ സർക്കാർ നടപടിയിലൂടെ കഴിയും.


കഴിഞ്ഞ വര്‍ഷം ഇറാഖിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് നിന്ന് തിരിച്ചെത്തിയ നഴ്സുമാര്‍

ലിബിയ, ഇറാഖ് പോലുള്ള പല സ്ഥലങ്ങളിലും നഴ്സുമാർ കുടുങ്ങിപ്പോകുന്നതാണ് സർക്കാരിനെ നിയമങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചത്. എന്നാൽ 1983-ലെ എമിഗ്രേഷൻ ആക്ട് പോലെ പൊരുത്തക്കേടുകളുള്ള പല നിബന്ധനകളും ചികിത്സാരംഗത്തെ ജീവനക്കാർ തത്സ്ഥിതിയിൽ തുടരുന്നത് ഉറപ്പ് വരുത്താനാണ് സാധ്യത. എന്നാൽ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് ബാധ്യസ്ഥത നൽകുന്ന 1983ലെ എമിഗ്രേഷൻ ആക്ട് മാറ്റാതെ ഇതിന് ഒരു പ്രയോജനവുമില്ല.

ജിസിസി രാജ്യങ്ങളിൽ ജോലിക്കൊടുക്കുന്നത് ബിരുദധാരികളായ നഴ്സുമാർക്കായതിനാൽ ഡിപ്ലോമയുള്ളവർ ലിബിയ, ഇറാഖ്, യെമൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യപ്പെടുന്നു. ഈ രാജ്യങ്ങളിൽ എത്തുന്നതിന് മുമ്പ് അതിൽ മിക്കവരെയും റിക്രൂട്ടർമാർ ജിസിസി രാജ്യങ്ങളിലേക്കാണ് എത്തിച്ചത്. നഴ്സുമാർക്ക് തീർച്ചയായും നല്ല രീതിയിൽ പ്രതിഫലം കിട്ടുന്നുണ്ട്. ഇന്ത്യയിലെ നഗരങ്ങളിൽ 10000 രൂപ കിട്ടുന്നവർക്ക് 48000, അല്ലെങ്കിൽ 60000 രൂപ വരെ അത്തരം പ്രദേശങ്ങളിൽ നിന്ന് ലഭിക്കും. ഗൾഫിലേക്കുള്ള വിസക്കായി ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന നഴ്സുമാർക്ക് അതൊരു നല്ല തുകയാണ്. തിരിച്ചടക്കാനായി നിരവധി ലോണുകളും പരിപാലിക്കാനായി രോഗികളായ മാതാപിതാക്കളും പലര്‍ക്കും ഉണ്ട്.

മെഡിക്കൽ കോളജിൽ മൂന്ന് രോഗികൾക്ക് ഒരു നഴ്സും ജില്ലാ ആശുപത്രികളിൽ അഞ്ച് രോഗികൾക്ക് ഒരു നഴ്സും എന്നതാണ് ഇന്ത്യയുടെ മെഡിക്കൽ കൗൺസിൽ നിഷ്കർഷിച്ചിരിക്കുന്ന അനുപാതമെങ്കിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും അനുപാതം 40 രോഗികൾക്ക് ഒരു നഴ്സെന്നതാണ്. മിക്ക നഴ്സുമാരും വിദേശത്ത് ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നതെന്ന് വ്യക്തം. കാരണം ലളിതമാണ്. കേരളത്തിലേത് പോലുള്ള സർക്കാർ ഇക്കാര്യത്തിൽ കരുതൽ ഉള്ളവരല്ല. ഏറ്റവും കുറഞ്ഞത് 12,900 രൂപയെങ്കിലും അടിസ്ഥാന ശമ്പളം നിശ്ചയിച്ച് അതിൽ 250 രൂപ വാർഷിക വർദ്ധനവ് നൽകി എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുതെന്നാണ് സമിതി ശുപാർശ ചെയ്തിരുന്നത്. നിലവിൽ ചില ആശുപത്രികളിൽ 2,500 മുതൽ 3,000 രൂപ വരെ കുറഞ്ഞ ശമ്പളത്തിൽ 12 മണിക്കൂറിൽ കൂടുതൽ നഴ്സുമാർ ജോലിയെടുക്കുന്നു.

മൂന്ന് വർഷത്തെ സേവനപരിചയമുള്ള നഴ്സുമാർക്ക് 13,500-ഉം, ഹെഡ് നഴ്സിന് 15,150-ഉമാണ് കിട്ടുക. അവരുടെ വാർഷിക വർദ്ധനവ് യഥാക്രമം 300 രൂപയും 350 രൂപയും ആണ്. ഒരു നഴ്സിങ് ഓഫീസർക്ക് 500 രൂപയുടെ വാർഷിക വർദ്ധനവോടുകൂടി 21,360 രൂപ കിട്ടും. കേൾക്കുമ്പോൾ വളരെ നല്ല കാര്യം. എന്നാൽ യഥാർഥത്തിൽ ഇത് മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. കുടുംബങ്ങളിലും സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവന്ന, കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും സാമ്പത്തിക പുരോഗതി കൊണ്ടുവന്ന നമ്മുടെ നഴ്സുമാരെ മാന്യമായ പരിഗണിക്കണമെന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരുടെ പൊള്ളയായ വാക്കുകൾകൊണ്ട് ഒരു പ്രയോജനവുമില്ല. അവർ ഉത്തരം നൽകേണ്ടുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്: സംസ്ഥാനത്തെ നഴ്സുമാർക്ക് മാന്യമായ പ്രതിഫലം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അവർക്കാകുമോ: തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിൽ പിന്നിലായ ഒരു സംസ്ഥാനത്ത് അവർക്ക് മതിയായ ജോലി കിട്ടുമോ?

പ്രവാസി നഴ്സുമാരെക്കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍

തിക്റിത്തിലെ മാലാഖമാരെ, മലയാളി ആണുങ്ങള്‍ തിരക്കിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍