UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഴിവായത് വന്‍ദുരന്തം; അവിശ്വസനീയം ഈ രക്ഷപെടല്‍

അഴിമുഖം പ്രതിനിധി

സംഭവിക്കുമായിരുന്നത് വന്‍ദുരന്തമായിരുന്നു. എഴു കുട്ടികളും സ്ത്രീകളുമടക്കം 282 യാത്രക്കാര്‍, വിമാനജീവനക്കാരായി 18 പേര്‍; അപകടത്തിനും രക്ഷപെടലിനും ഇടയില്‍ കിട്ടിയ നിമിഷങ്ങള്‍കൊണ്ട് മരണാഗ്നിയില്‍ എരിയാതെ ജീവിതം തിരികെ കിട്ടിയത് ഇവര്‍ക്കാണ്. ജാസിം അല്‍ ബലൗഷി എന്ന ഫയര്‍മാന്‍ മാത്രമാണ് ഇതിനിടയില്‍ വേദനയായി മാറിയത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ആ ചെറുപ്പക്കാരന് സ്വന്തം ജീവന്‍ ത്യജിക്കേണ്ടി വന്നു. 

രാവിലെ 10. 19 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട എമിറേറ്റ് എയര്‍ലൈന്‍സിന്റെ ഇ കെ 521(ബോയിംഗ് 777-521) വിമാനമാണ് ഉച്ചയ്ക്ക് 12. 45 ഓടുകൂടി ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുന്നിലായി അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തരഹിതമായതാണ് അപകടത്തിനു കാരണമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് വിമാനം ഇടച്ചിറക്കേണ്ടി വന്നതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ച വിവരം വന്നിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടിച്ചിറക്കി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിമാനത്തില്‍ നിന്നും പുക ഉയരാന്‍ തുടങ്ങി. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. അതേസമയം യാത്രക്കാരുടെ ലഗേജുകള്‍ ഒന്നും തന്നെ പുറത്തെടുക്കാന്‍ സാധിക്കാതെയും വരികയും അവ കത്തിനശിച്ചു പോവുകയും ഉണ്ടായി. 

വിമാനത്തിന്റെ പിന്‍ഭാഗമൊഴികെ കത്തിനശിച്ചതായാണ് അറിയുന്നത്. രണ്ടരമണിക്കൂര്‍ എടുത്താണ് തീയണച്ചത്.

യാത്രക്കാരെ രക്ഷപെടുത്തുന്നതിന്റെയും അപകടം ഉണ്ടാകുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കുക

https://twitter.com/vargasmoni/status/761006829950406656 
https://twitter.com/vargasmoni/status/761007923170516992
https://twitter.com/flight_report/status/760783547372335104
https://twitter.com/radio_101/status/760779491769737216
https://twitter.com/MikeyKayNYC/status/760777305493016576
https://twitter.com/flight_report/status/760776942882791424
https://twitter.com/FlightAlerts777/status/760773882265604097

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍