UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എമിറേറ്റ്സ് വിമാനാപകടം; യാത്രക്കാര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം

അഴിമുഖം പ്രതിനിധി

ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കമ്പനി. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 1,33,770 രൂപയും മറ്റ് വിഷമതകള്‍ക്ക്  3,34,427 രൂപയും ആണ് നല്‍കുക. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം താമസിയാതെ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരെ കത്ത് വഴിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 300 പേരും രക്ഷപ്പെട്ടിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍