UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുബൈ-തിരുവനന്തപുരം എമിറേറ്റ്‌സ് അപകടം; കാരണം വ്യക്തമല്ല

4:14 PM
തീപ്പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പൂര്‍ണമായും അണച്ചു. ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. 

3:43 PM
അപകടത്തെ തുടര്‍ന്ന് ദുബായില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും വൈകി. ദുബായിലേക്കുള്ള എല്ലാ വിമാനങ്ങളും ഷാര്‍ജയിലേക്ക് തിരിച്ചു വിട്ടു.

3:38 PM
വിമാനം ലാന്‍ഡ്‌ ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്സ് വിമാനങ്ങള്‍ ലാന്‍ഡ്‌ ചെയ്യുന്നത് ഈ ടെര്‍മിനിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. 

3:34 PM
അപകടം ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടിത്തെറിച്ച്. യാത്രക്കാരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. എമര്‍ജന്‍സി വാതിലിലൂടെ ചാടി ഇറങ്ങിയ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

3:30 PM
വിമാനത്തിന് തീ പിടിച്ച ഉടനെ യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍.

3:28 PM
യാത്രക്കാരും ജീവനക്കാരുമായി വിമാനത്തില്‍ 282 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ദുബായ് സമയം ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം. 

3:26 PM
ബോയിംഗ് 777 വിമാനത്തിന്‍റെ ചിറകാണ് നിലത്തിടിച്ചത്. വിമാനം മുഴുവനും കത്തി നശിച്ചു. 

3: 23 PM
തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. തീ വ്യാപിക്കുന്നതിനു മുമ്പ് എമര്‍ജെന്‍സി വാതിലിലൂടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെല്ലാം സുരക്ഷിതരാണ്. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.  തീ പിടിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍