UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു പാട്ടിലൂടെ എല്ലാവരെയും കൊതിപ്പിച്ച ആ ‘മിസ്റ്റര്‍ എക്‌സ്’ ആരാണ്?

എന്നെ നോക്കി പായും തോട്ടാ എന്ന ചിത്ത്രതിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനത്തിന്റെ സംഗീതസംവിധായകന്‍ ആരാണെന്നാണ് ആരാധകര്‍ തിരയുന്നത്

എല്ലാവരുടെയും ചുണ്ടുകളിലിപ്പോള്‍ ആ തമിഴ് പാട്ടാണ്, സിദ് ശ്രീറാമിന്റെ വശ്യമായ ആലാപാനത്തില്‍ പുറത്തുവന്ന മറുവാര്‍ത്ത പേസാതെ, മടിമേലെ നീ തൂങ്കിട്… കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പാട്ട്. താമരയുടെ കവിത തുളുമ്പുന്ന വരികള്‍…

ഗൗതം വാസുദേവ് മേനോന്റെ ‘എന്നെ നോക്കി പായും തോട്ട’ എന്ന പുതിയ ചിത്രത്തിലേതാണു പാട്ട്. ധനുഷും നായകനാകുന്ന ചിത്രത്തില്‍ മേഘ ആകാഷ് ആണു നായിക.

ഗൗതം മേനോനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ആരാധാകരെ തൃപ്തിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഫെബ്രുവരി 10 നു ചിത്രത്തിലെ ഒരു ഗാനം പുറത്തിറക്കി്. യൂട്യുബില്‍ റിലീസ് ചെയ്ത അധികം വൈകാതെ തന്നെ അടുത്തകാലത്ത് ഉണ്ടായതില്‍വച്ച് എറ്റവും വലിയ ഹിറ്റ് ഗാനമായി മാറി.ഗായകന്റെയും ഗാനരചയിതാവിന്റെയും പേരുകള്‍ പറഞ്ഞെങ്കിലും സംഗീതസംവിധായകന്റെ സ്ഥാനത്ത് Mr.X എന്നുമാത്രമായിരുന്നു ഉണ്ടായത്. ഇതോടെ ഇത്ര മനോഹരമായ ഗാനം ആരായിരിക്കും സംഗീതം ചെയ്തിരിക്കുന്നതായുള്ള ചര്‍ച്ചകള്‍ സജീവമായി.

ഗൗതം മേനോന്റെ പടമായതുകൊണ്ട് സ്വാഭാവികമായി ആദ്യം വന്ന രണ്ടു പേരുകള്‍ എ ആര്‍ റഹ് മാന്റെയും ഹാരിസ് ജയരാജിന്റെതുമായിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ലെന്നു വ്യക്തമായതോടെ യുവാന്‍ ശങ്കര്‍രാജയിലേക്ക് ചര്‍ച്ച പോയി. വിക്കീപീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തിരിക്കുന്നതില്‍ സംഗീതം യുവാന്‍ ആണെന്നാണ് കാണുന്നത്. പക്ഷേ ഈ ഗാനം യുവാന്റെ സംഗീതത്തില്‍ ഉള്ളതല്ലെന്നായി വാദം. അടുത്ത പേര് ദേവിശ്രീ പ്രസാദിന്റെതായിരുന്നു. പക്ഷേ ഡിഎസ്പി ഉടനടി തന്നെ സംഗീതാസ്വാദകര്‍ തള്ളി.

ഇതിനിടയില്‍ ചിലര്‍ ഉറപ്പിച്ചു പറഞ്ഞതു മറുവാക്കു പേസാതെയുടെ മ്യൂസിക് ഡയറക്ടര്‍ സന്തോഷണ് നാരായണന്‍ ആണെന്നായിരുന്നു. കബാലിയുടെയും മദ്രാസിലെയുമെല്ലാം ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനസില്‍ ഇടംപിടിച്ച സന്തോഷ് നാരായണന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഇതെന്നും പ്രചാരണം ഉണ്ടായി. എന്നാല്‍ സന്തോഷ് നാരായണനില്‍ നിന്നും ചര്‍ച്ച മറ്റു രണ്ടുപേരിലേക്കു പോയി. കിടാരിയുടെ സംഗീത സംവിധായകന്‍ ദര്‍ബുക ശിവ, സിദ്ധാര്‍ത്ഥ് കൈലാസം എന്നിവരായിരുന്നു ഈ രണ്ടു പേരും. പക്ഷേ ഇവരില്‍ ആരാണെന്ന തര്‍ക്കവും ഉത്തരം കിട്ടാതെ കിടക്കുകയാണ്.

എന്തായാലും ഈ പാട്ടിന്റെ ആരാധകരെല്ലാം കടുത്ത ആകാംക്ഷയിലാണ്- ശരിക്കും ആരായിരിക്കും ഇത്ര മനോഹരമായ ആ ഗാനം ചിട്ടപ്പെടുത്തിയ Mr.X…?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍