UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിയുടെ ലോക്ക് പ്രവര്‍ത്തിച്ചില്ല; പിഡബ്ല്യൂഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് സസ്‌പെന്‍ഷന്‍

തന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു

ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ചിരുന്ന മുറിയുടെ ലോക്ക് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.

ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയായിരുന്നു മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്. ആദ്യദിവസം തന്നെ മുറിയുടെ ലോക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായതോടെ ഉദ്യോഗസ്ഥര്‍ ഗസ്റ്റ് ഹൗസ് മാനേജരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് 107ാം നമ്പര്‍ മുറിയുടെ പൂട്ട് ശരിയാക്കാന്‍ തൊഴിലാളികള്‍ എത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും പൂട്ട് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല. സംസ്ഥാന മുഖ്യമന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രിയപ്പെട്ട മുറിയാണ് ഇത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തന്ത്രപ്രധാനമായ പല തീരുമാനങ്ങളും എടുത്തത് ഇവിടെ വച്ചാണ്. അതേസമയം ഇതോടെ ഗസ്റ്റ് ഹൗസിലെ വാതിലുകളെല്ലാം നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തതായാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍