UPDATES

കായികം

വെയ്ൻ റൂണിയുടെ വിട വാങ്ങൽ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

മത്സരത്തില്‍ ഒരു ഗോള്‍ നേടാന്‍ പോലും താരത്തിന് കഴിയാത്തത് ആരാധകരെ നിരാശരാക്കി

ഇതിഹാസ സ്ട്രൈക്കര്‍ വെയ്ന്‍ റൂണിക്ക് തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ട് യാത്രയയപ്പ് നല്‍കി. ലണ്ടനിലെ  വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ അമേരിക്കയ്ക്കെതിരെയാണ് റൂണി അവസാനമായി ഇംഗ്ലണ്ടിന്റെ ജഴ്സിയണിഞ്ഞത്. മത്സരത്തില്‍ 3-0 നാണ് ഇംഗ്ലണ്ടിന്റെ ജയം. എതിരില്ലാതെ ഇംഗ്ലണ്ട് തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ വിട വാങ്ങുന്ന മുന്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്ക് നല്ല യാത്രതപ്പാണ് ടീം നല്‍കിയത്. അതേസമയം മത്സരത്തില്‍ ഒരു ഗോള്‍ നേടാന്‍ പോലും താരത്തിന് കഴിയാത്തത് ആരാധകരെ നിരാശരാക്കി.  ജെസ്സി ലിന്‍ഗാര്‍ഡ് (26ാം മിനിറ്റ്), അലെക്സാണ്ടര്‍ ആര്‍നോള്‍ഡ് (27), കല്ലം വില്‍സണ്‍ (77) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.

മല്‍സരത്തില്‍ രണ്ടാം പകുതിയിലാണ് റൂണി ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത്. 58ാം മിനിറ്റില്‍ ലിന്‍ഗാര്‍ഡിന്റെ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ റൂണി കരിയറില്‍ അവസാനമായി ക്യാപ്റ്റന്റെ ആംബാന്റും അണിഞ്ഞു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കിക്കോഫിന് മുമ്പ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ കൂടിയായ അദ്ദേഹത്തെ ഇരുടീമുകളും ആദരിച്ചത്.

ഇംഗ്ലണ്ടിനു വേണ്ടി റൂണിയുടെ 120ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്.
രണ്ടാംപകുതിയില്‍ ഗ്രൗണ്ടിലിറങ്ങിയ റൂണിയെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മികച്ച നീക്കങ്ങള്‍ നടത്തിയ താരത്തിന്റെ പ്രകടനത്തെയും കാണികള്‍ പിന്തുണച്ചു. കളിയുടെ ഇഞ്ചുറിടൈമില്‍ ഗോളുമായി വിടവാങ്ങല്‍ അവിസ്മരണീയമാക്കാന്‍ റൂണിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ അദ്ദേഹത്തിന്റെ ഗോളെന്നെുറച്ച ഷോട്ട് അമേരിക്കന്‍ ഗോളി ഗുസാന്‍ ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍