UPDATES

ബാബുവിന്റെയും മാണിയുടെയും സ്വത്തുവിവരം തേടി വിജിലന്‍സ്

അഴിമുഖം പ്രതിനിധി 

മുന്‍ മന്ത്രിമാരായ കെ ബാബുവിനെയും കെഎം മാണിയേയും വിടാതെ പിടികൂടാന്‍ വിജിലന്‍സ്. ഇരുവരുടെയും സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആദായ നികുതി വകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്.  ഇതിന് മുന്‍പും ആദായനികുതി  വകുപ്പിന് കത്ത് നല്‍കിയിരുന്നുവെങ്കിലും നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രണ്ട്പേര്‍ക്കും എതിരെയുള്ള കേസുകളുടെ എഫ്‌ഐആര്‍ സഹിതമാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത്. ആദ്യം നല്‍കിയ കത്തില്‍ വേണ്ടത്ര രേഖകള്‍ നല്‍കിയില്ല എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് കത്ത് തള്ളിക്കളഞ്ഞിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആണ് എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടുള്ള വിജിലന്‍സിന്‍റെ പുതിയ നീക്കം.

ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിജിലന്‍സ് അന്വേഷണം വ്യാപിക്കുകയാണ്. എക്‌സൈസ് വകുപ്പിന് പുറമെ ഫിഷറീസ് വകുപ്പിന് കീഴിലുണ്ടായിട്ടുളള ബാബുവിന്റെ ഇടപാടുകളിലും ഇപ്പോള്‍ വിജിലന്‍സ് പരിശോധന തുടരുകയാണ്.ഫിഷറീസ് വകുപ്പിന് കീഴില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം നിര്‍മ്മിച്ച റോഡുകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. ഈ റോഡുകള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കൂടാതെ ബാബു നടത്തിയ  വിദേശയാത്രകളും അന്വേഷണ വിധേയമാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍