UPDATES

സിനിമാ വാര്‍ത്തകള്‍

“ആരാധിക ശുക്ലം ചോദിച്ചു; സംവിധായകൻ സ്വകാര്യഭാഗങ്ങൾ കാണണമെന്ന് പറഞ്ഞു”: ആയുഷ്മാൻ ഖുരാന

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ആയുഷ്മാൻ സംസാരിച്ചു.

2012ൽ വിക്കി ഡോണർ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ തന്റെ ബീജം വേണമെന്നാവശ്യപ്പെട്ട് ഒരു ആരാധിക തന്നെ സമീപിച്ചുവെന്ന് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുരാനയുടെ വെളിപ്പെടുത്തൽ. ഫാഷൻ ഡിസൈനറായ അനൈത ഷ്രോഫ് അദ്ജാനിയയുടെ ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആയുഷ്മാൻ.

ആയുഷ്മാന് ഇക്കാലത്തിനിടയിൽ ആരാധകരിൽ നിന്നുമുണ്ടായ അനുഭവങ്ങളിൽ ഏറ്റവും രസകരമായ ഒന്നിനെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ പ്രതികരണം. ഒരിക്കൽ അമ്മയുമൊത്ത് ഒരു മാള്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഈ അനുഭവം. ഒരു പെൺകുട്ടി അടുത്തു വന്ന് ‘വിക്കി എനിക്ക് നിങ്ങളുടെ സ്പേം വേണം’ എന്ന് പറയുകയായിരുന്നു. അമ്മ ഞെട്ടിപ്പോയെന്നും ആയുഷ്മാർ കൂട്ടിച്ചേർത്തു.

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ആയുഷ്മാൻ സംസാരിച്ചു. തന്നോട് ഒരു സംവിധായകൻ ലിംഗം കാണണമെന്ന് ആവശ്യപ്പെട്ടതാണ് ഈ വഴിക്കുള്ള ആയുഷ്മാന്റെ അനുഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍