UPDATES

സിനിമാ വാര്‍ത്തകള്‍

പാക് പ്രധാനമന്ത്രിയായതിന് ബോളിവുഡ് നടൻ ഇമ്രാൻ ഖാന് അഭിനന്ദന പ്രവാഹം!

ചില സന്ദർഭങ്ങളിൽ നടൻ ഇർഫാൻ ഖാനാണെന്ന ധാരണയിലും ആളുകൾ ഇമ്രാൻ ഖാനെ സമീപിക്കാറുണ്ട്.

പാക് പ്രധാനമന്ത്രിയാണെന്നു ധരിച്ച് തന്റെ ഇമെയിലിലേക്ക് അഭിനന്ദനപ്രവാഹമാണെന്ന് ബോളിവുഡ് താരം ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ. “Dear Prime Minister” എന്ന അഭിസംബോധനയോടെയാണ് തനിക്കുള്ള മെയിലുകൾ പലതും എത്തുന്നതെന്ന് ഇമ്രാൻ ഖാൻ‌ പറഞ്ഞു.

മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്താൻ തെഹ്‍രീക് ഇ ഇൻസാഫ് തെരഞ്ഞെടുപ്പിൽ വിജയം നേടിയിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള ഇമ്രാൻ ഖാന്റെ യാത്രയിൽ അഭിവാദ്യങ്ങളർപ്പിച്ചാണ് മെയിലുകൾ മിക്കതും. പല മെയിലുകളും ഉറുദുവിലാണ് വന്നിരിക്കുന്നത്.

ഇതാദ്യമായല്ല നടൻ ഇമ്രാൻ ഖാനെ പാക് രാഷ്ട്രീയക്കാരനായ ഇമ്രാൻ ഖാനുമായി ആളുകൾക്ക് മാറിപ്പോകുന്നത്. 2011ല്‍ ഒരു റിപ്പോർട്ടർ നടന്റെ ഒരു ഇന്റർവ്യൂ വരെ സംഘടിപ്പിച്ചു, രാഷ്ട്രീയക്കാരനായ ഇമ്രാൻ ഖാൻ ആണെന്ന ധാരണയിൽ.

ചില സന്ദർഭങ്ങളിൽ നടൻ ഇർഫാൻ ഖാനാണെന്ന ധാരണയിലും ആളുകൾ ഇമ്രാൻ ഖാനെ സമീപിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍