UPDATES

ജയരാജനെതിരെയുള്ള കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി

അഴിമുഖം പ്രതിനിധി

മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനെതിരെയുള്ള ബന്ധുനിയമന കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ഡിസംബര്‍ 22-നകം കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

കൂടാതെ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് മേധാവിയാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ഡിസംബര്‍ 19-നു മുമ്പാണ് ഹാജരാക്കേണ്ടത്. ആഭ്യന്തര സെക്രട്ടറിയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍