UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കായിക മന്ത്രിക്കു മാത്രമല്ല, മുന്‍ കായിക മന്ത്രിക്കും നാക്കു പിഴയ്ക്കും

അഴിമുഖം പ്രതിനിധി

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ മലയാളിയാക്കിയ കായിക മന്ത്രി ഇ പി ജയരാജന് പിന്നാലെ മുന്‍ കായിക മന്ത്രിയായ കെ സുധാകരനും അബദ്ധം പിണഞ്ഞു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് വോളി ബോള്‍ താരം ജിമ്മി ജോര്‍ജ്ജാണെന്നാണ് കെ സുധാകരന്റെ കണ്ടുപിടിത്തം. അഞ്ജുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ്ജിന്റെ ജ്യേഷ്ഠനാണ് ജിമ്മി. കണ്ണുരുകാരാണ് സുധാകരനും ബോബിയും.

അഞ്ജുവിനെ അപമാനിച്ച ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അബദ്ധ പരാമര്‍ശം അദ്ദേഹം നടത്തിയത്.

അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്. അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത വിവര ദോഷിയായ കായിക മന്ത്രിയെ പുറത്താക്കാന്‍ പിണറായി ആര്‍ജ്ജവം കാണിക്കണമെന്നായിരുന്നു മുന്‍ കായിക മന്ത്രി കൂടിയായ സുധാകരന്റെ ആവശ്യം. സംസ്‌കാരമില്ലാതെ ഗുണ്ടാഭാഷയില്‍ സംസാരിക്കുന്ന ഇപി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ അപമാനിക്കുന്നത് കണ്ടു നില്‍ക്കാന്‍ കായിക പ്രേമികള്‍ക്ക് കഴിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഏതായാലും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യാന്‍ ഒരു മണ്ടത്തരം കൂടി കിട്ടിയ സന്തോഷത്തിലാണ് ട്രോളന്‍മാര്‍. ഇപിയില്‍ തുടങ്ങി മന്ത്രി ജി സുധാകരന്റെ പൂച്ച കവിതയിലൂടെ ട്രോളുകളുടെ ചാകരയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു കൊണ്ടിരുന്നത്. കേരളത്തിന് ഹിന്ദു മന്ത്രിയെ ലഭിച്ചുവെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ സാധ്വി പ്രാചിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനയ്ക്ക് എതിരെയും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. അത് മറ്റൊരു സുധാകരനിലൂടെ കൊടുമ്പിരിക്കൊള്ളിക്കുകയാണ് നെറ്റിസണ്‍മാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍