UPDATES

മാധ്യമങ്ങളും പ്രതിപക്ഷവും തന്നെ വേട്ടയാടുകയായിരുന്നു; ഇപി ജയരാജന്‍

അഴിമുഖം പ്രതിനിധി 

ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും തന്നെ വേട്ടയാടുകയായിരുന്നു എന്ന് മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജന്‍. നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്ഥാവനയിലാണ്  ആണ് ഇപി ജയരാജന്‍റെ പ്രതികരണം. ചട്ടങ്ങള്‍  പാലിച്ചാണ് നിയമനങ്ങള്‍ നടപ്പിലാക്കിയത്. റിയാബിന്റെ പട്ടികയില്‍ നിന്ന് തന്നെയാണ് എല്ലാ നിയമങ്ങനളും നടത്തിയത്. പികെ സുധീറിന്റെ നിയമനത്തിന്റെ കാര്യത്തില്‍ വിജിലന്‍സിന്‍റെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയ്ക്ക് എതിരെ പ്രതികരിച്ചത് കൊണ്ടാണ് ശത്രുക്കള്‍ ഉണ്ടാകാന്‍ കാരണം. പന്ത്രണ്ട് ദിവസം മാധ്യമങ്ങള്‍ വേട്ടയാടി. പ്രതിപക്ഷം തന്‍റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ്.

ശൂന്യവേളയില്‍ ബന്ധു നിയമന വിവാദം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയതിന് മറുപടിയായാണ്‌ ജയരാജന്‍റെ പ്രസ്ഥാവന. സാധാരണഗതിയില്‍ ഒരു മന്ത്രി രാജി വെച്ച് കഴിഞ്ഞാല്‍ രാജിക്ക് പിന്നിലെ സാഹചര്യങ്ങളെ കുറിച്ച് പറയാന്‍ അദ്ദേഹത്തിന് സഭ അവസരം നല്‍കാറുണ്ട്. അങ്ങനെ  അനുവദിച്ച സമയത്തില്‍ സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

വികാരാധീനനായി ആണ് ഇപി ജയരാജന്‍ തന്‍റെ പ്രസംഗം നടത്തിയത്. തന്‍ അധികാരമേറ്റപ്പോള്‍ വ്യവസായ മേഖല കുത്തഴിഞ്ഞു കിടക്കുകയായിരുന്നു, എല്ലായിടത്തും അഴിമതിയായിരുന്നു, സ്ഥാപനങ്ങള്‍ പലതും കയ്യടക്കാന്‍ ഉത്തരേന്ത്യന്‍ ലോബികള്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. അതില്‍ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നു. അവരാണ് ഈ വിവാദത്തിന് പിന്നില്‍ ജയരാജന്‍ പറഞ്ഞു.

മുന്‍പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി വെടിയേട്ട്‌ മരിച്ചപ്പോള്‍ പോലും നല്‍കാത്ത കവറേജാണ് തനിക്ക് എതിരെ ഉള്ള വിവാദത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍  നടത്തിയത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍