UPDATES

ബന്ധുനിയമനം: ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടങ്ങി

അഴിമുഖം പ്രതിനിധി

ബന്ധുനിയമന പരാതിയില്‍ ഇപി ജയരാജനെതിരായ പരാതിയില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടങ്ങി. അതെസമയം അന്വേഷണത്തിനായി വ്യവസായ വകുപ്പിലെ ഫയലുകള്‍ വിജിലന്‍സ് വിളിച്ചുവരുത്തി. രേഖകള്‍ പരിശോധിച്ചതിന് ശേഷം ജയരാജനെതിരെ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് വിജിലന്‍സ് അറിയിച്ചു. 

ജയരാജന്‍ നടത്തിയ എല്ലാ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. റീ സ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്(റിയാബ്) നടത്തിയ നിയമനങ്ങള്‍ ഉള്‍പ്പടെ ജയരാജന്‍ നാലു മാസത്തിനിടെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നാലുപേര്‍ നല്‍കിയ പരാതികളാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. അന്വേഷണ സംഘത്തില്‍ വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി എസ് ജയകുമാറിന്റെ കൂടെ രണ്ടു ഡിവൈഎസ്പിമാരെയും ഒരു ഇന്‍സ്പെക്ടറെയും കൂടി ഉള്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍