UPDATES

ബന്ധു നിയമന വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: വിഎസ്

ബന്ധു നിയമന വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് ‘അതിനെന്താണ് സംശയം പ്രതിരോധത്തിലാക്കി’ എന്ന് വിഎസ് അച്യുതാനന്ദന്‍. വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംശയമില്ല, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ബന്ധു നിയമന വിവാദം അന്വേഷിച്ച് ശരിയായ നടപടിയെടുക്കണമെന്നും വിഎസ് പറഞ്ഞു. തെറ്റു മനസിലായാല്‍ ഞങ്ങള്‍ തിരുത്തുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ഇപി ജയരാജനെതിരായ പരാതിയുടെ നിയമവശം പരിശോധിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ബന്ധു നിയമനം നടത്തിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍