UPDATES

കുടുംബക്ഷേത്രത്തിനായി കോടികളുടെ തേക്കുമരം സൗജന്യമായി നല്‍കണമെന്ന് വനം വകുപ്പിന് കത്ത്; ജയരാജന്‍ പുതിയ വിവാദത്തില്‍

അഴിമുഖം പ്രതിനിധി

വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പില്‍ നിന്നും 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ടുകൊണ്ട് തന്റെ ലെറ്റര്‍പാഡില്‍ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതായി മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വനം മന്ത്രി രാജു ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലെറ്റര്‍ വനം വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

ഇ പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള ക്ഷേത്രം നവീകരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയുണ്ടായി. ജയരാജന്‍ ആവശ്യപ്പെട്ട  1200 മീറ്റര്‍ ക്യുബിക് തേക്ക് സൗജന്യമായി നല്‍കാനാവില്ലെന്നും ഇത് ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നു ഇ പി ജയരാജന്റെ ശുപാര്‍ശ തള്ളിക്കളയുകയായിരുന്നു.

ഇ പി ജയരാജന്റെ കത്ത് കിട്ടിയതായും മന്ത്രി ജയരാജന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കുടുംബ ക്ഷേത്രഭരണ സമിതിയുടെ ശുപാര്‍ശ വന്നതെന്നും വനം വകുപ്പ് മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇ പി ജയരാജന്‍ തയ്യാറായില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ടു ഈ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ട്ടപ്പെട്ടിട്ടു അധികനാളായിട്ടില്ല. ഇതിനിടയിലാണ് മന്ത്രി പദവി ദുരുപയോഗം ചെയ്തതായി പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍