UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വിവാഹബന്ധത്തിന് പുറത്തു ജീവിക്കുന്നവര്‍ക്കും ഗര്‍ഭച്ഛിദ്രമാവാം; സ്വന്തം ശരീരം സ്ത്രീകള്‍ തിരികെപ്പിടിക്കുമ്പോള്‍

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 7 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങളില്‍ 50% മാത്രമാണ് സുരക്ഷിതം. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ ഗര്‍ഭച്ഛിദ്രം നടത്തിക്കുന്ന 8% സ്ത്രീകള്‍ തുടര്‍ന്നുള്ള കുഴപ്പങ്ങള്‍മൂലം മരിക്കുന്നു

പ്രത്യുത്പാദന ആരോഗ്യമില്ലെങ്കില്‍ ഒരാള്‍ക്ക് അമ്മയെന്ന നിലയ്ക്കും ആരോഗ്യമുണ്ടാകില്ല. പ്രത്യുത്പാദന ആരോഗ്യം എന്നാല്‍, അതില്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളും കുടുംബാസൂത്രണവും നിയമവിധേയവും സുരക്ഷിതവുമായ ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാരും ഈ വഴിക്കു ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ‘ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടതും’ ‘മുന്‍തീരുമാനമില്ലാത്ത ഗര്‍ഭധാരണവും’ വിവാഹിതരോ അല്ലാത്തവരോ ആയ സ്ത്രീകള്‍ക്കു ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമാനുസൃതമായ കാരണങ്ങളാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇപ്പോള്‍, നിയമാനുസൃതമായി ഗര്‍ഭം അലസിപ്പിക്കുന്നതിന് (MTP-Medical Termination of Pregnancy) ‘വിവാഹിതരായ സ്ത്രീകളി’ല്‍ മാത്രമേ ഈ കാരണങ്ങള്‍ അംഗീകരിക്കൂ. MTP നിയമത്തില്‍ വരുത്തേണ്ട നിരവധി ഭേദഗതികളുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം ഇത് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചാല്‍ ഉടനെത്തന്നെ മന്ത്രിസഭ ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചേക്കും.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 7 ദശലക്ഷം ഗര്‍ഭച്ഛിദ്രങ്ങളില്‍ 50 ശതമാനം മാത്രമാണ് സുരക്ഷിതം. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ ഗര്‍ഭച്ഛിദ്രം നടത്തിക്കുന്ന 8 ശതമാനം സ്ത്രീകള്‍ തുടര്‍ന്നുള്ള കുഴപ്പങ്ങള്‍മൂലം മരിക്കുന്നു. ആഗോളതലത്തില്‍ 22 ദശലക്ഷം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ പ്രതിവര്‍ഷം നടക്കുന്നുണ്ട്. തങ്ങളുടെ ശരീരം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ലിംഗനീതിയുടെ നിര്‍ണായകഘടകമാണെന്നും സ്ത്രീകളുടെ പൂര്‍ണശേഷികള്‍ വിനിയോഗിക്കുന്നതില്‍ നിര്‍ണായകമാണെന്നും അവര്‍ പറയുന്നു. ഇതുകൂടാതെ,ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നത്, നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുന്നവരെ ആശ്രയിക്കുക എന്ന അപായത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നു.

നിയമത്തിന്റെ സാധ്യത വ്യാപകമാക്കുന്നതിനൊപ്പം ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരിധി പുന:പരിശോധിക്കണമെന്നും നിയമ, വൈദ്യ വിദഗ്ധര്‍ കരുതുന്നു. ഭ്രൂണത്തിലെ പ്രശ്‌നങ്ങള്‍ 18 ആഴ്ച്ചകള്‍ക്ക് ശേഷം മാത്രമേ പ്രത്യക്ഷപ്പെടൂ എന്നാണ് അതിന്റെ കാരണം. അതായത് മാതാപിതാക്കളാകാന്‍ പോകുന്നവര്‍ക്ക് അതിനെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ വെറും രണ്ടാഴ്ച്ച സമയം മാത്രമാണ് ലഭിക്കുന്നത്. ഒരു ഡോക്ടര്‍ക്കുപോലും ഒരു തീരുമാനത്തിലെത്താന്‍ അവരെ സഹായിക്കുന്നതിന് അത്രയും സമയം കുറവാണ്. ഇപ്പോഴും പൂര്‍ണമായും നില്‍ക്കാത്ത ഭ്രൂണ ലിംഗ പരിശോധനകള്‍ക്കും അപ്പുറത്തുള്ള നൂതനമായ രീതികളിലേക്ക് പ്രസവത്തിന് മുമ്പുള്ള പരിശോധനകള്‍ എത്തിയിരിക്കുന്നു എന്നും തിരിച്ചറിയണം. ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും നിയമത്തിന്റെ അടിയന്തരമായ പരിഷ്‌കരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഗര്‍ഭധാരണനിരക്ക് പൊതുവില്‍ കുറയ്ക്കുന്നതിനും സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീകളെ ലൈംഗികാവകാശങ്ങളോടെ ശാക്തീകരിക്കാനും അടിയന്തരമായി നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍