UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിംഷാറിനെതിരെ ആക്രമണം; ഏറണാകുളം ലോ കോളേജില്‍ ‘പടച്ചോന്റെ ചിത്രം വരച്ച്’ പ്രതിഷേധം

അഴിമുഖം പ്രതിനിധി

യുവഎഴുത്തുകാരന്‍ പി ജിംഷാറിനെ മതമൗലീകവാദികള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എറണാകുളം ഗവണ്മെന്റ് ലോ കോളജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഇന്ന് ഉച്ചക്ക് 12നാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജിംഷാര്‍ ആക്രമിക്കപ്പെട്ടത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും  അതുകൊണ്ടാണ് ഇത്തരത്തില്‍ ഉള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്നും യൂണിറ്റ് സെക്രട്ടറി ആര്‍ഷോ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമ്പസിന് മധ്യത്തില്‍ ക്യാന്‍വാസ് സ്ഥാപിക്കുകയും ‘പടച്ചോന്റെ ചിത്രം പ്രദര്‍ശനത്തിന്’ എന്ന തലക്കെട്ട് നല്‍കിയ ക്യാന്‍വാസില്‍ വിദ്യാര്‍ഥികള്‍ പടച്ചോന്റെ ചിത്രം വരയ്ക്കും. ക്യാമ്പസില്‍ സമരവുമായി ബന്ധപ്പെട്ട് ക്യാമ്പയിനുകള്‍ പുരോഗമിക്കുകയാണെന്നും യൂണിവേഴ്സിറ്റി എക്സാം നടക്കുന്ന സാഹചര്യത്തിലും 200-ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജിംഷാറിനെ ആക്രമിച്ചത് അപലപനീയമാണെന്ന് സാമൂഹിക സാംസ്‌കാരിക മേഘലയിലെ പ്രമുഖര്‍ പ്രതികരിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബു, എഴുത്തുകാരന്‍ പ്രമോദ് രാമന്‍ എന്നിവര്‍ ജിംഷാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍