UPDATES

സ്വയംഭരണ പദവി: മഹാരാജാസ് സമരം പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

കൊച്ചി മഹാരാജാസ് കോളെജിന്റെ സ്വയംഭരണ പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോളെജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 52 ദിവസങ്ങളായി നടത്തി വന്ന സമരം പിന്‍വലിച്ചു. കോളെജ് സംരക്ഷണ സമിതി മുന്നോട്ട് വച്ചിരുന്ന ആവശ്യങ്ങളില്‍പ്പെട്ട ഫീസില്‍ മാറ്റം വരുത്തരുത്, സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങരുത് എന്നിവ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെഎം എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കോളെജ് സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യവും കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ ശശിയും എകെജിസിടിയുടേയും എസ്എഫ്‌ഐുടേയും സംസ്ഥാന നേതാക്കളും പങ്കെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍