UPDATES

ഇഎസ് ബിജിമോളെ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി

അഴിമുഖം പ്രതിനിധി

വിവാദ അഭിമുഖത്തില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഇടുക്കി ജില്ലാ കൗണ്‍സിലിലേക്ക് ബിജിമോളെ തരംതാഴ്ത്തി. തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തത് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതു കൊണ്ടാണെന്ന് ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അച്ചടക്കലംഘനമായി കണ്ടാണ് പാര്‍ട്ടി നടപടി.

വിവാദ അഭിമുഖത്തെ തുടര്‍ന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് ബിജിമോള്‍ പാര്‍ട്ടിക് വിശദീകരണം നല്‍കിയിരുന്നു. ബിജിമോള്‍ക്കെതിരെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവായിരുന്നു നടപടിക്ക് ശുപാര്‍ശ ചെയ്തത്. ബിജിമോള്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

ഗോഡ്ഫാദര്‍ ഇല്ലാത്ത ബിജിമോള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍