UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്സാര്‍ ഫോണ്‍ ചോര്‍ത്തല്‍: പ്രധാനമന്ത്രിക്കു നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

അഴിമുഖം പ്രതിനിധി

കേന്ദ്രമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി രാജ്യത്തെ വി.വി.ഐ.പികളുടെ ഫോണ്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്നാണ് ആരോപണം. ഇതിന് നേതൃത്വം നല്‍കിയ കമ്പനിയുടെ മുന്‍ സെക്യൂരിറ്റി തലവന്‍ അല്‍ബാസിത് ഖാന്റെ അഭിഭാഷകനായിരുന്ന സുരന്‍ ഉപ്പാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത്. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

2001 മുതല്‍ 2006 വരെ എ.ബി വാജ്‌പേയിയുടെ ഭരണകാലത്തും ഒന്നാം യൂ.പി.എ സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങളും വരെയുള്ള സമയത്ത് വാജ്‌പേയിയുടെ ഓഫീസിലെ ഫോണുകള്‍ വരെ ചോര്‍ത്തപ്പെട്ടിരുന്നു എന്നായിരുന്നു പരാതിയിലെ ഉള്ളടക്കം. രാഷ്ട്രീയ പ്രമുഖരായ പ്രഫുല്‍ പട്ടേല്‍, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, രാം നായിക്, അമര്‍ സിംഗ്, അന്തരിച്ച പ്രമോദ് മഹാജന്‍, ബിസിനസ് പ്രമുഖരായ മുകേഷ് അംബാനി, റിലയന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രമുഖ ബാങ്ക് മേധാവികള്‍, സഹാറ തലവന്‍ സുബ്രതോ റോയി, വാജ്‌പേയിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രിജേഷ് മിശ്ര, അമിതാഭ് ബച്ചന്‍ തുടങ്ങിയവരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടത്. ആരോപണം എസ്സാര്‍ നിഷേധിച്ചിരുന്നു.

 

സുരന്‍ ഉപ്പല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍