UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവള്‍ 25 രാജ്യങ്ങളോട് ആവശ്യപ്പെട്ടു “എന്നെ സുന്ദരിയാക്കൂ..”

Avatar

ക്രിസ്റ്റിന്‍ ഹൊഹെനാദെല്‍
(സ്ലേറ്റ്)

എസ്തേര്‍ ഹോനിഗ് എന്ന ഇരുപത്തിനാലുകാരി പത്രപ്രവര്‍ത്തക ഈയടുത്ത് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ആളുകളോട് അവരുടെ ഒരു ചിത്രം ഫോട്ടോഷോപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നഗ്നമായ ചുമലും പിന്നിലേയ്ക്ക് വലിച്ചുകെട്ടിയ തലമുടിയും ഉള്ള, കാര്യമായ മേക്കപ്പ് ഒന്നുമില്ലാത്ത ഒന്നായിരുന്നു ചിത്രം. ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്തില്‍ സൌന്ദര്യം ഒരു ഒറ്റ വാക്കാണോ എന്ന ചര്‍ച്ച ഈ വൈറല്‍ ഫോട്ടോകള്‍ ഉയര്‍ത്തുന്നുണ്ട്.

ഫ്രീലാന്‍സ് ഫോട്ടോഷോപ്പ് ജോലികള്‍ ചെയ്യുന്നവരെ ഫിവര്‍ എന്ന സംവിധാനത്തിലൂടെയാണ് കണ്ടെത്തിയത്. “അഞ്ചുമുതല്‍ മുപ്പതുഡോളര്‍ വരെയാണ് ഇവര്‍ വാങ്ങിയത്. എന്റെ ചിത്രത്തെ സുന്ദരമാക്കാന്‍ ആളുകള്‍ അവരുടെ സാംസ്കാരിക സൌന്ദര്യആശയങ്ങള്‍ ഉപയോഗിക്കുമെന്നാണ് കരുതിയത്. ആകെ ഞാന്‍ ആവശ്യപ്പെട്ടത് എന്നെ സുന്ദരിയാക്കുക എന്ന് മാത്രമാണ്.” ഹോനിഗ് തന്റെ വെബ്‌സൈറ്റില്‍ എഴുതുന്നു. ചില ചിത്രങ്ങളില്‍ സാംസ്കാരികമായ ചേര്‍ക്കലുകള്‍ പ്രകടമായി കാണാമെങ്കിലും ഒരേ രാജ്യത്ത് നിന്ന് തന്നെ വ്യത്യസ്ത തരം ചിത്രങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

നന്നായി നൈസര്‍ഗികമായ ഫോട്ടോഷോപ്പ് ചെയ്തത് മുതല്‍ പൂര്‍ണ്ണമായി കൃത്രിമത്വം നിറഞ്ഞ ചിത്രങ്ങള്‍ വരെ ഇതിലുണ്ട്. ഒരു രാജ്യത്തിന്റെ സൌന്ദര്യ സങ്കല്‍പ്പത്തെ അളക്കാന്‍ മാര്‍ഗമൊന്നുമില്ലെന്നും ഇതിലൂടെ തെളിയുന്നു. അവരുടെ തൊലിയുടെ നിറത്തിന് മാറ്റമുണ്ട് പലതിലും. പശ്ചാത്തലത്തിലെ മാറ്റം ചിത്രത്തിന്റെ ഭാവം മാറ്റുന്നുണ്ട്.

ഫോട്ടോഷോപ്പ് ചെയ്തവരില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു എന്നും ഹോനിഗ് പറയുന്നു. “സ്ത്രീകളും ചിത്രത്തെ മാറ്റിമറിച്ചേക്കാം. എന്നാല്‍ എന്റെ ഉദാഹരണങ്ങളില്‍ നിന്ന് പല ഉത്തരങ്ങളും കണ്ടെത്താം. മേക്കപ്പ് ഉപയോഗിക്കുന്ന ചിത്രങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മികച്ച രീതിയില്‍ ജോലി ചെയ്തത് കാണാം.

ഏറ്റവും നടുക്കിയ ചിത്രം ഏതായിരുന്നു?

“അമേരിക്കയില്‍ നിന്ന് കിട്ടിയ സ്വര്‍ണ്ണത്തലമുടിയുള്ള ചിത്രം എന്നെ നടുക്കി. അതില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി എന്നെത്തന്നെ തിരിച്ചറിയാന്‍ കഴിയാതായത് പോലെയാണ് തോന്നിയത്.”

മറ്റൊരു അമേരിക്കന്‍ ഫോട്ടോഷോപ്പ് അവര്‍ക്ക് കൂടുതല്‍ തലമുടിയും പ്രകൃതിയില്‍ ഇല്ലാത്ത ഒരു കൃഷ്ണമണി നിറവും ഒരു പാവയുടേത് പോലെ തോന്നിക്കുന്ന തരം മേക്കപ്പുമാണ് കൊടുത്തത്.

“ഇത് നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും ഒപ്പം ഓരോ ഫോട്ടോഷോപ്പര്‍ വ്യക്തിയുടെയും പ്രതിഫലനമാണെന്നും നാം മനസിലാക്കേണ്ടതുണ്ട്. അമേരിക്കയില്‍ ചിലപ്പോള്‍ തനിക്കുള്ള സര്‍ഗ്ഗസ്വാതത്ര്യം ഉപയോഗിക്കാം എന്ന് ഫോട്ടോഷോപ്പര്‍ക്ക് തോന്നിയിരികണം. ഇതിനര്‍ത്ഥം അമേരിക്കയില്‍ നാം കൂടുതല്‍ ചിത്രങ്ങളെ മാറ്റുമെന്നോ നേടാനാകാത്ത സൌന്ദര്യം എന്ന ആശയം മനസ്സില്‍ കൊണ്ട്നടക്കുന്നുവെന്നോ അല്ല.”

 ബെസ്റ്റ് ഓഫ് അഴിമുഖം 

പെണ്‍കുട്ടികള്‍ എടുക്കുന്ന സെല്‍ഫികള്‍
ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം
ബിക്കിനിയുടെ ചരിത്രം
എന്റെ ഭര്‍ത്താവിനെ നിശ്ചയിച്ചത് ഞാനല്ല
ആണാണോ പെണ്ണിന്റെ ഉടമ?

ഫോട്ടോകള്‍ വൈറലായതുമുതല്‍ അപരിചിതര്‍ ഇതേ ഫോട്ടോയുടെ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചുതരുന്നുണ്ടെന്നും അവ ഉള്‍പ്പെടുത്തി ചിത്രങ്ങളുടെ രണ്ടാംഭാഗം പുറത്തിറക്കുന്ന ആലോചനയിലാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

To see all the “Before and After” images, check out Honig’s websitehttp://www.estherhonig.com/#!before–after-/cvkn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍