UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ പരിപാടിയില്‍ തട്ടം വിലക്കിയ നടപടി രാജ്യത്തിന് അപമാനമെന്ന് ഇടി മുഹമ്മദ് ബഷീര്‍

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഇത്തരമൊരു സംഭവമുണ്ടായത് രാജ്യത്തിനാകെ അപമാനമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രധാനമന്ത്രി ഈ സംഭവത്തില്‍ മാപ്പ് പറയണമെന്നും വനിതാ ജനപ്രതിനിധികളെ അപമാനിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ തട്ടമിട്ട് കയറുന്നത് വിലക്കിയതിനെതിരെ വിമര്‍ശനവുമായി ഇടി മുഹമ്മദ് ബഷീര്‍ എംപി ലോക്‌സഭയില്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പരിപാടിയില്‍
കേരളത്തില്‍ നിന്നുള്ള രണ്ട് വനിതാ പഞ്ചായത്ത് പ്രസിഡന്റുമാരെ തട്ടമിട്ടു എന്ന കാരണത്താല്‍ തടഞ്ഞെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ നിന്നുള്ള മറ്റ് പഞ്ചായത്ത് പ്രസിഡന്‌റുമാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അവരോട് മറ്റുള്ളവരോടൊപ്പം ഇരിക്കരുതെന്നും പിന്‍ നിരയില്‍ പോയി ഇരിക്കാനും ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധമുയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ വനിതാ ഗാഡുകള്‍ വന്ന് വായ പൊത്തിപ്പിടിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഇത്തരമൊരു സംഭവമുണ്ടായത് രാജ്യത്തിനാകെ അപമാനമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം വിലക്കുന്ന നടപടിയാണുണ്ടായത്. പ്രധാനമന്ത്രി ഈ സംഭവത്തില്‍ മാപ്പ് പറയണമെന്നും വനിതാ ജനപ്രതിനിധികളെ അപമാനിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍