UPDATES

കേരളം

കാന്തല്ലൂരിന്റെ ചോരയൂറ്റി യൂക്കാലി ഗ്രാന്റിസ് കാന്തല്ലൂരിന്റെ ചോരയൂറ്റി യൂക്കാലി ഗ്രാന്റിസ്; ഒരു കാര്‍ഷിക വ്യവസ്ഥ ഇല്ലാതാക്കുന്ന വിധം

Avatar

സന്ദീപ് വെള്ളാരംകുന്ന്

തണുപ്പിന്റെ കമ്പളം വിരിക്കുന്ന മലനിരകളും പച്ചപ്പട്ടു വിരിക്കുന്ന തട്ടു തട്ടായുള്ള ശീതകാല പച്ചക്കറി കൃഷിയിടങ്ങളും ആപ്പിളും ഓറഞ്ചും മാതളവും സീതപ്പഴവും ഉള്‍പ്പടെയുള്ള പഴത്തോട്ടങ്ങളും നിറഞ്ഞ പ്രദേശമെന്ന വിവരണം കേട്ടാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ കാന്തല്ലൂരിലേക്കു വണ്ടി കയറിയത്. എന്നാല്‍ മൂന്നാറും മറയൂരും പിന്നിട്ട് കാന്തല്ലൂരെത്തുമ്പോഴും മഞ്ഞും തട്ടുതട്ടായ കൃഷിയിടങ്ങളും പഴത്തോട്ടങ്ങളുമൊന്നും കണ്‍മുന്നില്‍ പെട്ടില്ല. ചുറ്റോടു ചുറ്റും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരക്കൂട്ടങ്ങള്‍ക്കു നടുവില്‍ അങ്ങിങ്ങായി അല്‍പ്പാല്‍പ്പം കൃഷിയിടങ്ങള്‍. തട്ടു തട്ടായി കിടക്കുന്ന പച്ചക്കറി കൃഷിയും പഴത്തോട്ടങ്ങളുമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നുവെങ്കില്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷി ഒരു പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നതിനുള്ള തെളിവായി മാറിയിരിക്കുന്നു ഈ ഗ്രാമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.

ടൂറിസവും ഗ്രാന്റിസ് കൃഷിയും ചേര്‍ന്ന് രണ്ടു ഗ്രാമങ്ങളെയും അവിടത്തെ ജനജീവിതത്തെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളില്‍ ഇപ്പോള്‍ കാണാനാവുക ഗ്രാന്റിസ് തോട്ടങ്ങള്‍ മാത്രം. പ്രശസ്തമായ മന്നവന്‍ചോലയുടെ കീഴില്‍ കിടക്കുന്ന, വര്‍ഷം മുഴുവന്‍ സമൃദ്ധമായി ശുദ്ധജലം ലഭിച്ചിരുന്ന ഇവിടങ്ങളിലുള്ളവര്‍ കുടിവെള്ളം തേടി അലയാന്‍ തുടങ്ങിയിരിക്കുന്നുവെന്നു കൂടി അറിയുമ്പാഴാണ് രണ്ടു ഗ്രാമങ്ങളെ പുറത്തുനിന്നുള്ളവര്‍ ഇല്ലാതാക്കുന്നതിന്റെ കഥ ശരിക്കും വ്യക്തമാകൂ. മൂന്നു നൂറ്റാണ്ടിലധികം ഇവിടെ കൃഷിയിലൂടെ ഉപജീവനം നയിച്ചിരുന്നവരെ 1990കള്‍ക്കു ശേഷമുള്ള ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കൊണ്ട് കൂലിപ്പണിക്കാരാക്കാന്‍ പുത്തന്‍കൂറ്റുകാരായ മുതലാളിമാര്‍ക്കു കഴിഞ്ഞിരിക്കുന്നു.

1980 വരെയുള്ള കാലഘട്ടം വരെ ഈ പ്രദേശങ്ങളിലേക്കു കാര്യമായ ഗതാഗത സൗകര്യമോ വാര്‍ത്താവിനിമയ സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നു താനും. ഭൂരിഭാഗം തമിഴ്‌വംശജര്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ മണ്ണില്‍ കൃഷി ചെയ്തു ജീവിതം നയിച്ചു പോരുകയായിരുന്നു. എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ ഭൂമി ലഭ്യത കുറഞ്ഞതോടെ വാഹന സൗകര്യം കുറവാണെങ്കിലും പട്ടയഭൂമി കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്ന ആകര്‍ഷണത്തില്‍ ആകൃഷ്ടരായി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സമ്പന്നര്‍ കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ കാന്തല്ലൂര്‍, വട്ടവട ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു തുടക്കംകുറിച്ചതും അതുമുതലാണ്.

നേരത്തേ തന്നെ വനവല്‍ക്കരണത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ റവന്യൂ ഭൂമിയില്‍ വനംവകുപ്പ് യൂക്കാലിപ്റ്റസ്, ഗ്രാന്റിസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. പുത്തന്‍ പണക്കാരായി എത്തിയവരാകട്ടെ കൃഷി ചെയ്യാനൊന്നും മെനക്കെട്ടില്ല. അല്ലെങ്കില്‍ തന്നെ കാര്യമായ ലാഭം ലഭിക്കാത്ത കൃഷിയിലേക്ക് ഇറങ്ങിയാല്‍ എന്തു പ്രയോജനമെന്ന് അവര്‍ ചിന്തിച്ചുകാണണം. ഇത്തരത്തില്‍ ഭൂമി വാങ്ങിയവര്‍ രണ്ടു കൃഷികളിലാണു മുതലിറക്കിയത്. ഒന്ന് ടൂറിസവും മറ്റൊന്ന് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയും. രണ്ടും സമ്പന്നരെ കൂടുതല്‍ സമ്പന്നരും സാധാരണ കര്‍ഷകരെ തൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. പുതുതായി ഭൂമി വാങ്ങിയവരെല്ലാം ഏക്കര്‍ കണക്കിനു ഭൂമിയില്‍ ഗ്രാന്റിസ് വച്ചു പിടിപ്പിച്ചു. അഞ്ചു വര്‍ഷം കൊണ്ട് ഏക്കറിന് അഞ്ചുലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നതും ഒരു തവണ വച്ചാല്‍ പിന്നീട് വെട്ടിവില്‍ക്കാന്‍ മാത്രം എത്തിയാല്‍ മതിയെന്ന ചിന്തയുമാണ് പുറത്തുനിന്നുള്ളവരെ ഗ്രാന്റിസ് എന്ന എളുപ്പ കൃഷിയിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് വിഴുങ്ങിയ കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് താമസിയാതെ കൃഷിയും ടൂറിസവും കൂടി ഇല്ലാതാകുമെന്നാണ് ഇവിടുള്ളവര്‍ ഇപ്പോള്‍ ഭയക്കുന്നത്.

യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മേഖലയെ വിഴുങ്ങിയതോടെ യൂക്കാലിപ്റ്റസ് വയ്ക്കാത്ത ഭൂമിയില്‍ പോലും ജല ലഭ്യത ഇല്ലാതായിരിക്കുകയാണെന്ന് കാന്തല്ലൂരില്‍ പഴത്തോട്ടം നോക്കി നടത്തുന്ന ഗണേശന്‍ പറഞ്ഞു. മുന്‍പൊക്കെ വേനല്‍ക്കാലത്തു പോലും സമൃദ്ധമായി ജലം ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ മിക്കവരും വെള്ളത്തിനായി മറ്റു സ്ഥലങ്ങള്‍ തേടിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചുറ്റോടു ചുറ്റും ഗ്രാന്റിസ് തോട്ടങ്ങളായതിനാല്‍ തട്ടുകൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണവും വര്‍ധിച്ചിട്ടുണ്ട്. എല്ലാവരും ഗ്രാന്റിസ് കൃഷിയിലേക്കു തിരിഞ്ഞതോടെ മറ്റു കൃഷികള്‍ ചെയ്യുന്നവര്‍ക്കും കൃഷി തുടരാന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഗണേശന്‍ പരാതിപ്പെടുന്നു.

ഒരു പ്രദേശത്ത് യൂക്കാലിപ്റ്റ്‌സ് ഗ്രാന്റിസ് വളരുകയാണങ്കില്‍ ആ പ്രദേശത്തെ ഭൂഗര്‍ഭത്തിലെ ഏറ്റവും അടിയിലെ വെളളം വരെ വലിച്ചെടുത്തു പ്രദേശത്തെ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ടി വി സജീവ് പറയുന്നു. ആവശ്യത്തിലധികം വെള്ളം ഭൂമിയില്‍ നിന്നു വലിച്ചെടുക്കുകയും ഉപയോഗ ശേഷം ബാക്കിയുള്ള വെളളം അന്തരീക്ഷത്തിലേക്കു പുറംതള്ളുകയും ചെയ്യുന്ന മരമാണിത്. മറ്റു മരങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴയുള്ള വെള്ളം പോലും വലിച്ചെടുക്കുന്നതിനാല്‍ ഏറ്റവും അകലെയുള്ള വെള്ളം പോലും ഇല്ലാതാക്കാന്‍ ഇതിനു കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതൊരിക്കലും നമ്മുടെ നാട്ടിലെ മരമല്ലായെന്നതാണ്. ഓസ്‌ട്രേലിയില്‍ നിന്നാണ് ഈ മരം നമ്മുടെ നാട്ടിലെത്തിയത്. മറ്റു മരങ്ങള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക ദൗത്യങ്ങളൊന്നും ഈ മരം ചെയ്യുന്നേയില്ല. ഈ മരത്തിന്റെ ഇല ചുവട്ടില്‍ വീണുകിടക്കുന്നതിനാല്‍ മറ്റു മരങ്ങള്‍ക്കും വളരാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഒരിക്കലും പക്ഷികളും മറ്റും ഈ മരത്തില്‍ കൂടുകള്‍ വയ്ക്കുന്നതായി നമുക്കു കാണാനേ കഴിയില്ല. ഒരു സ്ഥലത്തു നിന്നു യൂക്കാലിപ്റ്റസ് ഗ്രാന്റിസ് വെട്ടിമാറ്റിയാല്‍ പോലും ആ പ്രദേശം പൂര്‍വ സ്ഥിതിയില്‍ മരങ്ങളും ചെടികളും വളരുന്നതിനു കാലങ്ങളെടുക്കും. അത്രയധികം ദോഷകരമാണ് ഈ മരം നമ്മുടെ മണ്ണിനെന്നതാണ് യാഥാര്‍ഥ്യം ഡോക്ടര്‍ ടി വി സജീവ് കൂട്ടിച്ചേര്‍ക്കുന്നു.

യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷി വ്യാപകമായതോടെ തട്ടുകൃഷിക്കും പഴം കൃഷിക്കും പ്രശസ്തമായ കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ മിക്കവരും താരതമ്യേന ലാഭം കൂടുതലുള്ള യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയിലേക്കു കൂടുമാറിയിട്ടുണ്ട്. യൂക്കാലി പ്രദേശത്തു വരുത്തുന്ന ദോഷം മനസിലാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു ഹെക്ടര്‍ സ്ഥലത്തെ യൂക്കാലി പറിച്ചു നീക്കുന്നതിന് അമ്പതിനായിരം രൂപ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ളവര്‍ ഇതിനു താല്‍പര്യം കാണിക്കുന്നില്ലെന്ന് കര്‍ഷകനായ തങ്കരാജ് പറയുന്നു. യൂക്കാലി പറിച്ചു നീക്കുന്നവരാകെട്ട ഇതു ചെയ്യുന്നത് ജെസിബി ഉപയോഗിച്ചാണ്. ജെസിബി ഉപയോഗിക്കുന്നത് കൃഷി ഭൂമിയില്‍ ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ, തങ്കരാജ് പറയുന്നു.

ഇതിനിടെ രണ്ടു മാസം മുമ്പ് മേഖലയിലെ യൂക്കാലിപ്റ്റസ് മരങ്ങള്‍ വെട്ടുന്നതിനു റവന്യൂ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍, വട്ടവട, വില്ലേജുകളിലായി 32 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കു തടസം നേരിട്ടതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങളും നീലക്കുറിഞ്ഞി ഉദ്യാനത്തിനുള്ള തടസങ്ങളും സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വനേതര ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഈ വില്ലേജുകളിലെ മുഴുവന്‍ യൂക്കാലി തോട്ടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പുതിയ കൃഷി നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നിരോധനം വന്നതോടെ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് തോട്ടത്തിലെ മരം വെട്ടല്‍ ഉള്‍പ്പെടെയുള്ള ജോലി ചെയ്തിരുന്ന നൂറുകണക്കിനു തൊഴിലാളികള്‍ ഇപ്പോള്‍ പണിയില്ലാതെ വിഷമിക്കുകയുമാണ്.

സ്വന്തം ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങളെ മരംവെട്ടുതൊഴിലാളികളാക്കി മാറ്റിയെന്നതാണ് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷികൊണ്ടുണ്ടായ നേട്ടം. യൂക്കാലിപ്റ്റസ് ഗ്രാന്റിസ് തോട്ടങ്ങള്‍ നിറഞ്ഞതോടെ ഇവിടെ പഴം പച്ചക്കറി തോട്ടങ്ങള്‍ കാണാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. തിരികെ മലയിറങ്ങുമ്പോള്‍ വഴിമധ്യേ കണ്ട എറണാകുളത്തു നിന്നുള്ള ദമ്പതികള്‍ പറഞ്ഞത് തങ്ങള്‍ ഇനി ഇവിടേക്കില്ലെന്നാണ് പച്ചപ്പു നിറഞ്ഞ പച്ചക്കറി തോട്ടങ്ങളും പഴത്തോട്ടങ്ങളും മഞ്ഞുമുണ്ടെന്നു കേട്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്. എന്നാല്‍ ഇവിടെ ഇപ്പോഴുള്ളത് യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ മാത്രം ഇതു കാണാന്‍ ഇത്രയും ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ലല്ലോ. തൃപ്പൂണിത്തുറ സ്വദേശിയായ വരുണ്‍ പറയുന്നു.

തുടക്കത്തില്‍ ഗ്രാന്റിസ് വെട്ട് ഉള്‍പ്പെടയുള്ള ധാരാളം പണി ലഭിച്ചതില്‍ സന്തോഷിച്ചിരുന്ന സാധാരണക്കാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഇവിടെ നിന്ന് ഗ്രാന്റിസ് കൃഷി എങ്ങിനെയങ്കിലും ഇല്ലാതായാല്‍ മതിയെന്നാണ്. കാന്തല്ലൂര്‍, വട്ടവട മേഖലകളുടെ ഇന്നത്തെ അവസ്ഥ ഒരു പ്രതീകമാണ്. പുറത്തു നിന്നുള്ളവര്‍ ഒരു ഗ്രാമത്തിലെത്തി അവിടത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന സൂചകം.

ഫോട്ടോകള്‍ ജോമോന്‍ ജോര്‍ജ്, വിനോദ് ഫിലിപ്പ്‌

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സന്ദീപ് വെള്ളാരംകുന്ന്

തണുപ്പിന്റെ കമ്പളം വിരിക്കുന്ന മലനിരകളും പച്ചപ്പട്ടു വിരിക്കുന്ന തട്ടുതട്ടായുള്ള ശീതകാല പച്ചക്കറി കൃഷിയിടങ്ങളും ആപ്പിളും ഓറഞ്ചും മാതളവും സീതപ്പഴവും ഉള്‍പ്പടെയുള്ള പഴത്തോട്ടങ്ങളും നിറഞ്ഞ പ്രദേശമെന്ന വിവരണം കേട്ടാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ കാന്തല്ലൂരിലേക്കു വണ്ടി കയറിയത്. എന്നാല്‍ മൂന്നാറും മറയൂരും പിന്നിട്ട് കാന്തല്ലൂരെത്തുമ്പോഴും മഞ്ഞും തട്ടുതട്ടായ കൃഷിയിടങ്ങളും പഴത്തോട്ടങ്ങളുമൊന്നും കണ്‍മുന്നില്‍ പെട്ടില്ല. ചുറ്റോടു ചുറ്റും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മരക്കൂട്ടങ്ങള്‍ക്കു നടുവില്‍ അങ്ങിങ്ങായി അല്‍പ്പാല്‍പ്പം കൃഷിയിടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന പച്ചക്കറി കൃഷിയും പഴത്തോട്ടങ്ങളുമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നുവെങ്കില്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷി ഒരു പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നതിനുള്ള തെളിവായി മാറിയിരിക്കുന്നു ഈ ഗ്രാമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.

ടൂറിസവും ഗ്രാന്റിസ് കൃഷിയും ചേര്‍ന്ന് രണ്ടു ഗ്രാമങ്ങളെയും അവിടത്തെ ജനജീവിതത്തെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇവിടങ്ങളില്‍ ഇപ്പോള്‍ കാണാനാവുക ഗ്രാന്റിസ് തോട്ടങ്ങള്‍ മാത്രം. പ്രശസ്തമായ മന്നവന്‍ചോലയുടെ കീഴില്‍ കിടക്കുന്ന, വര്‍ഷം മുഴുവന്‍ സമൃദ്ധമായി ശുദ്ധജലം ലഭിച്ചിരുന്ന ഇവിടങ്ങളിലുള്ളവര്‍ കുടിവെള്ളം തേടി അലയാന്‍ തുടങ്ങിയിരിക്കുന്നുവെന്നു കൂടി അറിയുമ്പാഴാണ് രണ്ടു ഗ്രാമങ്ങളെ പുറത്തുനിന്നുള്ളവര്‍ ഇല്ലാതാക്കുന്നതിന്റെ കഥ ശരിക്കും വ്യക്തമാകൂ. മൂന്നു നൂറ്റാണ്ടിലധികം ഇവിടെ കൃഷിയിലൂടെ ഉപജീവനം നയിച്ചിരുന്നവരെ 1990കള്‍ക്കു ശേഷമുള്ള ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കൊണ്ട് കൂലിപ്പണിക്കാരാക്കാന്‍ പുത്തന്‍കൂറ്റുകാരായ മുതലാളിമാര്‍ക്കു കഴിഞ്ഞിരിക്കുന്നു.

1980 വരെയുള്ള കാലഘട്ടം വരെ ഈ പ്രദേശങ്ങളിലേക്കു കാര്യമായ ഗതാഗത സൗകര്യമോ വാര്‍ത്താവിനിമയ സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നു താനും. ഭൂരിഭാഗം തമിഴ്‌വംശജര്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ മണ്ണില്‍ കൃഷി ചെയ്തു ജീവിതം നയിച്ചു പോരുകയായിരുന്നു. എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ ഭൂമി ലഭ്യത കുറഞ്ഞതോടെ വാഹന സൗകര്യം കുറവാണെങ്കിലും പട്ടയഭൂമി കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്ന ആകര്‍ഷണത്തില്‍ ആകൃഷ്ടരായി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സമ്പന്നര്‍ കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ കാന്തല്ലൂര്‍, വട്ടവട ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു തുടക്കംകുറിച്ചതും അതുമുതലാണ്.

നേരത്തേ തന്നെ വനവല്‍ക്കരണത്തിന്റെ ഭാഗമായി കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ റവന്യൂ ഭൂമിയില്‍ വനംവകുപ്പ് യൂക്കാലിപ്റ്റസ്, ഗ്രാന്റിസ്, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. പുത്തന്‍ പണക്കാരായി എത്തിയവരാകട്ടെ കൃഷി ചെയ്യാനൊന്നും മെനക്കെട്ടില്ല. അല്ലെങ്കില്‍ തന്നെ കാര്യമായ ലാഭം ലഭിക്കാത്ത കൃഷിയിലേക്ക് ഇറങ്ങിയാല്‍ എന്തു പ്രയോജനമെന്ന് അവര്‍ ചിന്തിച്ചുകാണണം. ഇത്തരത്തില്‍ ഭൂമി വാങ്ങിയവര്‍ രണ്ടു കൃഷികളിലാണു മുതലിറക്കിയത്. ഒന്ന് ടൂറിസവും മറ്റൊന്ന് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയും. രണ്ടും സമ്പന്നരെ കൂടുതല്‍ സമ്പന്നരും സാധാരണ കര്‍ഷകരെ തൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. പുതുതായി ഭൂമി വാങ്ങിയവരെല്ലാം ഏക്കര്‍ കണക്കിനു ഭൂമിയില്‍ ഗ്രാന്റിസ് വച്ചു പിടിപ്പിച്ചു. അഞ്ചു വര്‍ഷം കൊണ്ട് ഏക്കറിന് അഞ്ചുലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നതും ഒരു തവണ വച്ചാല്‍ പിന്നീട് വെട്ടിവില്‍ക്കാന്‍ മാത്രം എത്തിയാല്‍ മതിയെന്ന ചിന്തയുമാണ് പുറത്തുനിന്നുള്ളവരെ ഗ്രാന്റിസ് എന്ന എളുപ്പ കൃഷിയിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് വിഴുങ്ങിയ കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് താമസിയാതെ കൃഷിയും ടൂറിസവും കൂടി ഇല്ലാതാകുമെന്നാണ് ഇവിടുള്ളവര്‍ ഇപ്പോള്‍ ഭയക്കുന്നത്.

യൂക്കാലിപ്റ്റസ് ഗ്രാന്റിസ് മേഖലയെ വിഴുങ്ങിയതോടെ യൂക്കാലിപ്റ്റസ് വയ്ക്കാത്ത ഭൂമിയില്‍ പോലും ജലലഭ്യത ഇല്ലാതായിരിക്കുകയാണെന്ന് കാന്തല്ലൂരില്‍ പഴത്തോട്ടം നോക്കി നടത്തുന്ന ഗണേശന്‍ പറഞ്ഞു. മുന്‍പൊക്കെ വേനല്‍ക്കാലത്തു പോലും സമൃദ്ധമായി ജലം ലഭിച്ചിരുന്ന ഇവിടെ ഇപ്പോള്‍ മിക്കവരും വെള്ളത്തിനായി മറ്റു സ്ഥലങ്ങള്‍ തേടിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചുറ്റോടു ചുറ്റും ഗ്രാന്റിസ് തോട്ടങ്ങളായതിനാല്‍ തട്ടുകൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണവും വര്‍ധിച്ചിട്ടുണ്ട്- ഗണേശന്‍ പരാതിപ്പെടുന്നു.

ഒരു പ്രദേശത്ത് യൂക്കാലിപ്റ്റ്‌സ് ഗ്രാന്റിസ് വളരുകയാണങ്കില്‍ ആ പ്രദേശത്തെ ഭൂഗര്‍ഭത്തിലെ ഏറ്റവും അടിയിലെ വെളളം വരെ വലിച്ചെടുത്ത് പ്രദേശത്തെ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ടി വി സജീവ് പറയുന്നു. ആവശ്യത്തിലധികം വെള്ളം ഭൂമിയില്‍ നിന്നു വലിച്ചെടുക്കുകയും ഉപയോഗ ശേഷം ബാക്കിയുള്ള വെളളം അന്തരീക്ഷത്തിലേക്കു പുറംതള്ളുകയും ചെയ്യുന്ന മരമാണിത്. മറ്റു മരങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴയുള്ള വെള്ളം പോലും വലിച്ചെടുക്കുന്നതിനാല്‍ ഏറ്റവും അകലെയുള്ള വെള്ളം പോലും ഇല്ലാതാക്കാന്‍ ഇതിനു കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതൊരിക്കലും നമ്മുടെ നാട്ടിലെ മരമല്ലായെന്നതാണ്. ഓസ്‌ട്രേലിയില്‍ നിന്നാണ് ഈ മരം നമ്മുടെ നാട്ടിലെത്തിയത്. മറ്റു മരങ്ങള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക ദൗത്യങ്ങളൊന്നും ഈ മരം ചെയ്യുന്നേയില്ല. ഈ മരത്തിന്റെ ഇല ചുവട്ടില്‍ വീണുകിടക്കുന്നതിനാല്‍ മറ്റു മരങ്ങള്‍ക്കും വളരാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഒരിക്കലും പക്ഷികളും മറ്റും ഈ മരത്തില്‍ കൂടുകള്‍ വയ്ക്കുന്നതായി നമുക്കു കാണാനേ കഴിയില്ല. ഒരു സ്ഥലത്തു നിന്നു യൂക്കാലിപ്റ്റസ് ഗ്രാന്റിസ് വെട്ടിമാറ്റിയാല്‍ പോലും ആ പ്രദേശം പൂര്‍വ സ്ഥിതിയില്‍ മരങ്ങളും ചെടികളും വളരുന്നതിനു കാലങ്ങളെടുക്കും. അത്രയധികം ദോഷകരമാണ് ഈ മരം നമ്മുടെ മണ്ണിനെന്നതാണ് യാഥാര്‍ഥ്യം ഡോക്ടര്‍ ടി വി സജീവ് കൂട്ടിച്ചേര്‍ക്കുന്നു.

യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷി വ്യാപകമായതോടെ തട്ടുകൃഷിക്കും പഴം കൃഷിക്കും പ്രശസ്തമായ കാന്തല്ലൂര്‍ വട്ടവട മേഖലകളില്‍ മിക്കവരും താരതമ്യേന ലാഭം കൂടുതലുള്ള യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷിയിലേക്കു കൂടുമാറിയിട്ടുണ്ട്. യൂക്കാലി പ്രദേശത്തു വരുത്തുന്ന ദോഷം മനസിലാക്കി ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു ഹെക്ടര്‍ സ്ഥലത്തെ യൂക്കാലി പറിച്ചു നീക്കുന്നതിന് അമ്പതിനായിരം രൂപ സബ്‌സിഡി നല്‍കുന്നുണ്ടെങ്കിലും പുറത്തു നിന്നുള്ളവര്‍ ഇതിനു താല്‍പര്യം കാണിക്കുന്നില്ലെന്ന് കര്‍ഷകനായ തങ്കരാജ് പറയുന്നു. യൂക്കാലി പറിച്ചു നീക്കുന്നവരാകെട്ട ഇതു ചെയ്യുന്നത് ജെസിബി ഉപയോഗിച്ചാണ്. ജെസിബി ഉപയോഗിക്കുന്നത് കൃഷി ഭൂമിയില്‍ ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ, തങ്കരാജ് പറയുന്നു.

ഇതിനിടെ രണ്ടു മാസം മുമ്പ് മേഖലയിലെ യൂക്കാലിപ്റ്റസ് മരങ്ങള്‍ വെട്ടുന്നതിനു റവന്യൂ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍, വട്ടവട, വില്ലേജുകളിലായി 32 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കു തടസം നേരിട്ടതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങളും നീലക്കുറിഞ്ഞി ഉദ്യാനത്തിനുള്ള തടസങ്ങളും സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വനേതര ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്നതു സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഈ വില്ലേജുകളിലെ മുഴുവന്‍ യൂക്കാലി തോട്ടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പുതിയ കൃഷി നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ നിരോധനം വന്നതോടെ യൂക്കാലിപ്റ്റസ് ഗ്രാന്റിസ് തോട്ടത്തിലെ മരം വെട്ടല്‍ ഉള്‍പ്പെടെയുള്ള ജോലി ചെയ്തിരുന്ന നൂറുകണക്കിനു തൊഴിലാളികള്‍ ഇപ്പോള്‍ പണിയില്ലാതെ വിഷമിക്കുകയുമാണ്.

സ്വന്തം ഭൂമിയില്‍ കൃഷി ചെയ്തു ജീവിച്ചിരുന്ന ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങളെ മരംവെട്ടുതൊഴിലാളികളാക്കി മാറ്റിയെന്നതാണ് യൂക്കാലിപ്റ്റസ് ഗ്രാന്റിസ് കൃഷികൊണ്ടുണ്ടായ നേട്ടം. യൂക്കാലിപ്റ്റസ് ഗ്രാന്റിസ് തോട്ടങ്ങള്‍ നിറഞ്ഞതോടെ ഇവിടെ പഴം പച്ചക്കറി തോട്ടങ്ങള്‍ കാണാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. തിരികെ മലയിറങ്ങുമ്പോള്‍ വഴിമധ്യേ കണ്ട എറണാകുളത്തു നിന്നുള്ള ദമ്പതികള്‍ പറഞ്ഞത് തങ്ങള്‍ ഇനി ഇവിടേക്കില്ലെന്നാണ് പച്ചപ്പു നിറഞ്ഞ പച്ചക്കറി തോട്ടങ്ങളും പഴത്തോട്ടങ്ങളും മഞ്ഞുമുണ്ടെന്നു കേട്ടാണ് ഞങ്ങള്‍ ഇവിടെ വന്നത്. എന്നാല്‍ ഇവിടെ ഇപ്പോഴുള്ളത് യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ മാത്രം ഇതു കാണാന്‍ ഇത്രയും ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ലല്ലോ. തൃപ്പൂണിത്തുറ സ്വദേശിയായ വരുണ്‍ പറയുന്നു.

തുടക്കത്തില്‍ ഗ്രാന്റിസ് വെട്ട് ഉള്‍പ്പെടയുള്ള ധാരാളം പണി ലഭിച്ചതില്‍ സന്തോഷിച്ചിരുന്ന സാധാരണക്കാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഇവിടെ നിന്ന് ഗ്രാന്റിസ് കൃഷി എങ്ങിനെയങ്കിലും ഇല്ലാതായാല്‍ മതിയെന്നാണ്. കാന്തല്ലൂര്‍, വട്ടവട മേഖലകളുടെ ഇന്നത്തെ അവസ്ഥ ഒരു പ്രതീകമാണ്. പുറത്തു നിന്നുള്ളവര്‍ ഒരു ഗ്രാമത്തിലെത്തി അവിടത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന സൂചകം.

ഫോട്ടോകള്‍: ജോമോന്‍ ജോര്‍ജ്, വിനോദ് ഫിലിപ്പ്‌

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍