UPDATES

കായികം

ഹെക്ടര്‍ കാത്തു ; ഇറ്റലിയെ കീഴടക്കി ജര്‍മ്മനി സെമിയില്‍.

Avatar

അഴിമുഖം പ്രതിനിധി

രാജ്യാന്തര വേദികളില്‍ ഇറ്റലിയോടു തോല്‍ക്കുന്നു എന്ന കറ ലോക ചാംപ്യന്മാര്‍ മായ്ച്ചിരിക്കുന്നു. യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അസൂറിപ്പടയെ തകര്‍ത്ത് ജര്‍മ്മനി സെമിയിലേക്കുള്ള പ്രവേശനം രാജകീയമാക്കി. നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചപ്പോള്‍ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. അവിടെയും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയതോടെ സഡന്‍ ഡെത്തിലേക്ക്. കളി കാര്യമായപ്പോള്‍ മുന്‍ ലോക ചാംപ്യന്‍മാര്‍ക്ക് പിഴച്ചു, 6-5 എന്ന സ്‌കോറില്‍ ജര്‍മ്മന്‍ പട അവസാന നാലിലേക്ക്.

ആവേശം ഓരോ നിമിഷവും പതഞ്ഞു പൊങ്ങിയ മത്സരത്തില്‍ ആദ്യ ഗോളിനായി 65ാം മിനിട്ടു വരെ കാത്തിരിക്കേണ്ടി വന്നു. ഹെക്ടര്‍ നല്‍കിയ ക്രോസ് സുന്ദരമായി ഓസില്‍ ഗോളിലേക്ക് തിരിച്ചു വിട്ടു. പിന്നിലായതോടെ ഇറ്റലി ആക്രമണകള്‍ക്ക് മൂര്‍ച്ച കൂട്ടി. 78ാം മിനിട്ടില്‍ അതിന്റെ ഫലവും വന്നു. ചില്ലിനിയെ മാര്‍ക്ക് ചെയ്തിരുന്ന േെജറാം ബോട്ടങ്ങിനു പിഴച്ചു. പന്ത് കൈയില്‍ കൊണ്ടതിനു ഇറ്റലിക്ക് അനുകൂലമായി പെനാല്‍റ്റി. ബെനൂച്ചിയുടെ ഷോട്ട് മാനുവല്‍ ന്യൂയറെ മറികടക്കുമ്പോള്‍ ആശ്വസത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങള്‍ ഗാലറികളില്‍ നിന്നുമുര്‍ന്നു.

നിശ്ചിത സമയത്തും അധിക സമയത്തും വിജയഗോളിനായി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വല ചലിപ്പിക്കാന്‍ മാത്രം സാധിച്ചില്ല. ഷൂട്ടൗട്ടിലും കാര്യങ്ങള്‍ക്ക് തീര്‍പ്പായില്ല. ആദ്യ അഞ്ചു കിക്കുകകളില്‍ രണ്ടു ടീമുകളും 3 കിക്കുകള്‍ പാഴാക്കിയപ്പോള്‍ അതു 2-2 എന്ന സ്‌കോറില്‍ പര്യവസാനിച്ചു. സഡന്‍ഡെത്തില്‍ ജര്‍മ്മന്‍ താരങ്ങളായ ഹമ്മല്‍സ്,കിമ്മിച്ച്,ബോട്ടങ്ങ് എന്നിവര്‍ ബുഫണെ കീഴടടക്കിയപ്പോള്‍ ഇറ്റലിയുടെ നാലാം കിക്കെടുക്കാന്‍ വന്ന ഡാര്‍മിയാന്റെ ഷോട്ട് മാനുവല്‍ ന്യൂയര്‍ അനായാസം തടഞ്ഞിട്ടു. ജര്‍മ്മനിക്കായി നാലാം കിക്കെടുത്ത ഹെക്ടറിനു പിഴച്ചില്ല. ഇറ്റലിയെ കീഴടക്കി ജര്‍മ്മനി സെമിയില്‍.

പെനാല്‍റ്റി കിക്കുകളുടെ കാര്യത്തില്‍ യൂറോ കപ്പിന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ മത്സരം കൂടിയാണിത്. ആവേശം അത്യന്തം നീണ്ട മത്സരത്തില്‍ പിറന്നത് 18 പെനാല്‍റ്റികള്‍. ഏവരെയും അത്ഭുതപ്പെടുത്തി ജോവാക്വം ലോ ജര്‍മ്മനിയെ അണിനിരത്തുയത് 3-4-2-1 എന്ന ഫോര്‍മാറ്റില്‍. സ്ലോവാക്യക്കു എതിരെ താരമായ ജൂലിയന്‍ ഡ്രാക്‌സലറിനെ പുറത്തിരുത്തിയാണ് മത്സരം തുടങ്ങിയതും.

സെമിയില്‍ ഫ്രാന്‍സ് ഐസലന്‍ഡ് മത്സരത്തിലെ വിജയികളാണ് ജര്‍മ്മനിയുടെ എതിരാളികള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍