UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂറോ കിരീടം പോര്‍ച്ചുഗലിന്

അഴിമുഖം പ്രതിരോധം

ഗ്രൗണ്ടില്‍ വീണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുനീരീന് കീരിടം വിജയത്തോടെ പോര്‍ച്ചുഗലിന്റെ മറുപടി. ആവേശം അടിമുടി നിറഞ്ഞു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമിന്റെ രണ്ടാം പകുതിയില്‍ നേടിയ എദെര്‍ നേടിയ തകര്‍പ്പന്‍ ഗോളിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ അവരുടെ ആദ്യ യൂറോകപ്പ് സ്വന്തമാക്കിയത്.

തന്നെ മുട്ടുകാലിന് പരിക്കുപറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ പുറത്തുപോകുന്നത് കണ്ടാണ് യൂറോകപ്പ് ഫൈനല്‍ മുന്നോട്ടു പോയത്. ഇരു ടീമുകളും ഒരുപോലെ ആക്രമിച്ചു കളിച്ച മത്സരത്തില്‍ നിര്‍ഭാഗ്യവും ഗോളികളുടെ മികവും ഇരുവരുടെയും പ്രതിരോധ മികവും ഗോളവസരങ്ങള്‍ നിഷ്പ്രഭമാക്കി കൊണ്ടിരുന്നു. ക്രിസ്ത്യാനോയുടെ അഭാവത്തില്‍ നാനിയുടെ ഒറ്റയാള്‍ മുന്നേറ്റത്തിലേക്ക് പോര്‍ച്ചുഗല്‍ ചുരുങ്ങിയെങ്കിലും നായകന്റെ അഭാവം ബാധിക്കാതെ പോര്‍ച്ചുഗല്‍ പ്രതിരോധിച്ചും ആക്രമിച്ചും കളിച്ചു. മറുപക്ഷത്ത് ഗ്രിസ്മാനും പോഗ്ബയും അടങ്ങുന്ന മുന്നേറ്റം നിരന്തരം പോര്‍ച്ചുഗല്‍ ഗോള്‍മുഖത്തേക്ക് കുതിച്ചു കയറിക്കൊണ്ടിരുന്നങ്കിലും ഗോള്‍ നേടുന്നതില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. പരസ്പരം പോരടിച്ചു നിന്നപ്പോള്‍ ഇരുവര്‍ക്കും വിജയം കുറിക്കാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം എക്‌സ്ട്രാ ട്രൈമിലേക്ക് നിങ്ങിയത്. അവിടെയും മാറിമറിഞ്ഞ ഭാഗ്യനിര്‍ഭാഗങ്ങള്‍ക്കൊടുവിലാണ് എദെര്‍ പോര്‍ച്ചുഗലിന് ചരിത്രവിജയം നേടിക്കൊടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍