UPDATES

സയന്‍സ്/ടെക്നോളജി

യൂറോപ്പിലെ ഏറ്റവും വലിയ ദിനോസര്‍ ഇപ്പോള്‍ ജപ്പാനിലുണ്ട്

Avatar

യൂചി മോറൈ
(യൊമിയൂറി)

ജപ്പാനിലെ നഗരത്തിരക്കില്‍ പെട്ടന്ന് ഒരു ദിനോസറിന്റെ അലര്‍ച്ച കേട്ടാല്‍ ആരും ഞെട്ടേണ്ട. അത് ചിബയിലെ മകുഹരി മെസ്സേ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടങ്ങിയ മെഗാ ദിനോസര്‍ 2015ലെ ദിനോസറുകളുടെ ശബ്ദമാണ്.

ഈ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ് ടുരിയാസാറുസ്റി യോടെവെന്‍സിസന്റെ ഒരു അസ്ഥികൂടം. ഏകദേശം 30 മീറ്റര്‍ അഥവാ 98 അടി നീളമുള്ള ദിനോസര്‍ സ്പീഷീസിന്റെ പുരാതന ഫോസിലിന്റെ പ്രദര്‍ശനമാണിത്. ഇതോടൊപ്പം പ്രശസ്തമായ ടിറന്നോസൌരുസ് റെക്‌സ് (ടി.റെക്‌സ്) കൂടാതെ സ്റ്റെഗോറ്റരുസ് എന്നിവയുടെയും പ്രദര്‍ശനം ഇവിടെ നടക്കുന്നുണ്ട്.

ഈ പ്രദര്‍ശനത്തിലെ ഹീറോ സൗരോപോട്‌സ് എന്ന സസ്യഭുക്കുകളായ ദിനോസര്‍കൂട്ടമാണ്. 3.8 ബില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ ജീവിവര്‍ഗം. വ്യത്യസ്ത തരത്തിലുള്ള മുപ്പതു ദിനോസര്‍ വിഭാഗങ്ങളുടെ അസ്ഥികൂട ഫോസില്‍ പ്രദര്‍ശനമാണ് ഇവിടെ നടക്കുന്നത്. 

ടുരിയാസാറുസ് ഫോസിലുകള്‍ 2003-ല്‍ സ്‌പെയിനില്‍ വച്ചാണ് കണ്ടെടുത്തത്. ജുറാസിക് കാലത്തിന്റെ അവസാന ഘട്ടത്തിലോ മറ്റോ അതായത് 140 മുതല്‍ 150 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പാറയ്ക്കിടയില്‍പ്പെട്ടു പോയവയാണ്. സ്‌പെയിനു പുറത്തു ആദ്യമായി ചിബയില്‍ ആണ് ഈ ഫോസിലുകളും അസ്ഥികൂടങ്ങളും പൊതുപ്രദര്‍ശനം നടത്തുന്നത്.

ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മറ്റൊരു സസ്യഭുക്കായ ദിനോസര്‍ വര്‍ഗമാണ് ഡിപ്ലോഡോകസ്. 30 മീറ്റര്‍ നീളമുള്ള ഇവയെ വടക്കേ അമേരിക്കയില്‍ നിന്നാണ് കണ്ടെത്തിയത്. ടുരിയാസാറുസ് വര്‍ഗത്തോട് നീളത്തിന്റെ കാര്യത്തില്‍ കിടപിടിക്കുന്നവയാണ് ഇവ.

ഇവയുടെ കൂട്ടത്തില്‍ ജപ്പാന്റെ സ്വന്തം ദിനോസര്‍ വര്‍ഗങ്ങളുടെ പ്രദര്‍ശനവും ഉണ്ട്. ഫുകുയില്‍ മേഖലയില്‍ നിന്നുള്ള ഫുകുറ്റ്ടിടന്‍ നിപ്പോനെന്‍സിസ്, ഹ്യോഗോ മേഖലയില്‍ നിന്നുള്ള തംബാടൈടാനിസ് അമിസിടിയെയും ഈ പ്രദര്‍ശനത്തിലെ താരങ്ങള്‍ ആണ്. 

അതേസമയം ഏറെ പ്രശസ്തമായ മാംസഭുക്കുകളായ, ദിനോസര്‍ വര്‍ഗങ്ങളെയും നമുക്ക് ഈ പ്രദര്‍ശനത്തില്‍ കാണാന്‍ സാധിക്കും. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ടി.റെക്‌സ് ദിനോസറുകള്‍, ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഭീമാകാരന്മാരായ ആലോസോരാസ് ഫ്രാജിലിസ്, കഴുത്ത് മുതല്‍ നട്ടെല്ല് വരെ ത്രികോണകൃതിയിലുള്ള കുന്തങ്ങള്‍ തറച്ചുവച്ച പോലെയുള്ള സ്‌റെഗോസോരാസ് തുടങ്ങിയവയെല്ലാം ഈ പ്രദര്‍ശനത്തില്‍ ഉള്ളവയാണ്.

ദിനോസറുകള്‍ക്ക് പുറമേ ഉരഗവര്‍ഗത്തില്‍പെട്ട പറക്കുന്ന ജീവികളില്‍ ഏറ്റവും വലുതായ പെട്രനോഡോണ്‍, ഭീമാകാരമായ മുതല വര്‍ഗത്തിലെ ഡിനനോസുഷസ് എന്നിവയും പ്രദര്‍ശനത്തില്‍ കണ്ടിരിക്കേണ്ടവയാണ്. ഇവ രണ്ടും ദിനോസര്‍ കാലഘട്ടമായ മെസോസോയിക് കാലത്ത് ജീവിച്ചിരുന്നവയാണ്.

അതിനുപുറമേ ദിനോസറുകള്‍ക്ക് മുന്‍പേ ഭൂമിയില്‍ ജീവിച്ചിരുന്ന ജീവികളും ഇവിടെയുണ്ട്. 500 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാംബ്രിയാന്‍ കാലഘട്ടത്തില്‍ കടലില്‍ ജീവിച്ചിരുന്ന എട്ടുകാലി വര്‍ഗത്തില്‍പെട്ട അനോമാലോകാരിസ് കാനടെന്‍സിസ്, 300 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഇന്നത്തെ സസ്തനികളുടെ ആദ്യരൂപമായ എന്നാല്‍ ഉരഗവര്‍ഗത്തിലെ അംഗമായ ഡിമെട്രോഡോണ്‍ എന്നിവയാണ് അവയില്‍ ചിലത്.

ദിനോസര്‍ കാലഘട്ടത്തിന് ശേഷം വന്ന ജീവജാലങ്ങളില്‍ 40 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു തിമിംഗല പൂര്‍വികനായ ബാസിലോസോരാസ്, പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച മംമുതുസ് പ്രിമിജെനസ് എന്നിവയും പ്രദര്‍ശനത്തിലെ താരങ്ങള്‍ തന്നെ.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍