UPDATES

യെമന്‍ രക്ഷാദൗത്യം; ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

അഴിമുഖം പ്രതിനിധി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. ജീബൂട്ടിയില്‍ നിന്ന് വ്യോമസേനയുടെ രണ്ട് ജി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളിലായാണ് ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിച്ചത്. നാവികസേനയുടെയും വ്യോമസസേനയുടെയും സംയുക്തസഹകരണത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജിബൂട്ടിയില്‍ നിന്ന് മലയാളികളുള്‍പ്പെടെ 168 പേരെ ഇന്നു പുലര്‍ച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളിത്തിലും 190 പേരെ മുംബൈ വിമാനത്താവളത്തിലുമെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവരെ യെമനിലെ ഏദനില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ ഐ എന്‍ എസ് സമുത്രയില്‍ ജിബൂട്ടിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരെ സ്വീകരിക്കാനായി നോര്‍ക്ക മിനിസ്റ്റര്‍ കെ സി ജോസഫ്, തുറമുഖ വകുപ്പ് മന്ത്രി കെ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയിരുന്നു.

നേരത്തെ ഒപ്പറേഷന്‍ റാഹത് എന്നുപേരിട്ട രക്ഷാദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് രണ്ടു കപ്പലുകള്‍ യെമനിലെ മലയാളികളെ തിരികെയെത്തിക്കുന്നതിനായി അയച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍