UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് നിയമം ഭേദഗതി ചെയ്യണം: രാംദേവ്

അഴിമുഖം പ്രതിനിധി

ഭാരത് മാതാ കീ ജയ് എന്ന് എല്ലാവരും വിളിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ബാബ രാംദേവ് ആവശ്യപ്പെട്ടു. വര്‍ഗീയ ലഹളകള്‍ തടയുന്നതിനും മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും രാജ്യത്ത് ഗോവധം നിരോധിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

ഭാരത് മാതാ കി ജയ് വിളിക്കണം എന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെങ്കിലും അത് വിളിക്കുന്നതു കൊണ്ട് പ്രശ്‌നമൊന്നുമില്ല. അതിനാല്‍ എല്ലാവരും വിളിക്കണമെന്ന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് രാംദേവ് പറഞ്ഞു. വഡോദരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവധം നിരോധിക്കണമെന്ന് രാംദേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. തന്റെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

18-ാം നൂറ്റാണ്ടുവരെ ഇന്ത്യയില്‍ ഗോവധം ഉണ്ടായിരുന്നില്ലെന്ന് രാംദേവ് പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് വരെ പൂര്‍ണമായും ഗോവധം നിരോധിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാറിനെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഭഗത് സിംഗുമായി താരതമ്യപ്പെടുത്തിയതിനേയും രാംദേവ് വിമര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍