UPDATES

വായിച്ചോ‌

വോട്ടിംഗ് യന്ത്രം രാജ്യത്ത് ആദ്യം പരീക്ഷിച്ചത് പറവൂരില്‍; ഒടുവില്‍ പേപ്പര്‍ ബാലറ്റില്‍ റീ-പോളിംഗ്

ആദ്യ ഫലത്തില്‍ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ്സിലെ എസി ജോസ് സിപിഐ സ്ഥാനാര്‍ത്ഥി ശിവന്‍ പിള്ളയെ 2000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു

ഉത്തര്‍പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍വിജയം കരസ്ഥമാക്കിയതോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള സംശയങ്ങള്‍ വ്യാപകമായിരിക്കുകയാണ്. 1982ല്‍ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. അത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തു. എറണാകുളം ജില്ലയിലെ പറവൂര്‍ നിയമസഭ മണ്ഡലമാണ് വോട്ടിംഗ് യന്ത്രം പരീക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിന്റെ ചെറിയ വിസ്തൃതിയും സമാധാനപരമായ തിരഞ്ഞെടുപ്പുകള്‍ നടന്ന അതിന്റ ചരിത്രവുമാണ് പറവൂരിനെ തിരഞ്ഞെടുക്കാന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിലെ എ സി ജോസും സിപിഐയിലെ ശിവന്‍ പിള്ളയുമായിരുന്നു പ്രധാന എതിരാളികള്‍. കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പരീക്ഷണമായതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും തുടക്കത്തില്‍ ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഇരുകക്ഷികളും വഴങ്ങുകയായിരുന്നു.

ഇരുവിഭാഗങ്ങളും വീടുവീടാന്തരം കയറിയിറങ്ങി യന്ത്രത്തിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്തു. പറവൂരില്‍ ആകെയുള്ള 123 ബൂത്തുകളില്‍ 50 ഇടത്ത് മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. എന്നാല്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യന്ത്രത്തിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവന്നു. അന്ന് നിയമസഭ സ്പീക്കറായിരുന്ന ജോസിനെ ശിവന്‍ പിള്ള രണ്ടായിരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി പരാതി തള്ളി. തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എ സി ജോസ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച 50 ബൂത്തുകളില്‍ റീ-പോളിംഗ് നടത്താനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ റീ-പോളിംഗില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിയാവുകയും ചെയ്തു. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 2000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു.

യുപിയില്‍ ബിജെപി വലിയ വിജയം നേടിയതോടൈ വീണ്ടും വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള സംശയങ്ങള്‍ പ്രകടിപ്പിച്ച ബിഎസ്പി നേതാവ് മായാവതി, പുതിയ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. വരുന്ന ഏപ്രില്‍ 22ന് നടക്കുന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന കോണ്‍ഗ്രസിന്റെ എഎപിയുടെയും ആവശ്യവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

കൂടുതല്‍ വായിക്കൂ: https://goo.gl/9gWGdn

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍