UPDATES

വീഡിയോ

തിരിച്ചറിയല്‍ രേഖ ചോദിച്ചു; ടോൾ പ്ലാസ ജീവനക്കാരെ മുൻ മധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ മര്‍ദ്ദിച്ചു (വീഡിയോ)

ലോകസഭാ അംഗമാണ് നന്ദകുമാര്‍ സിങ് ചൗഹാന്‍

ബിജെപിയുടെ മുന്‍ മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനും ഖണ്ഠ്വയില്‍ നിന്നുള്ള ലോകസഭാംഗവുമായ നന്ദകുമാര്‍ സിങ് ചൗഹാന്‍ ടോള്‍ പ്ലാസയിലെ ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ശിവപുരിയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അമിത്ഷായുടെ സന്ദർശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾക് ശേഷം ചൗഹാൻ പ്രവര്‍ത്തകരോടൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം.

പുരാന്‍ഖേഡി ടോള്‍ പ്ലാസയിലെത്തിയ ചൗഹാനോട് തിരിച്ചറിയൽ രേഖ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരുടെ വാക്കിടോകി നശിപ്പിച്ചതായും പരാതി ഉണ്ട്. തിരിച്ചറിയൽ രേഖ ആവശ്യപെട്ട ജീവനക്കാരോട് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയുന്നത് വീഡിയോയിൽ കാണണം. അതേസമയം മര്‍ദ്ദനത്തെ കുറിച്ച് അറിവില്ലെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍