അഴിമുഖം പ്രതിനിധി
ആലുവ-പെരുമ്പാവൂര്‍ മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരവും സംഘം കണ്ടെടുത്തു. ഇന്ന് രാവിലെ ഏഴു മണിയോടെ ആരംഭിച്ച റെയ്ഡില്‍ 12 പേരെ പിടികൂടിയിട്ടുണ്ട്.