UPDATES

യുപി അടക്കം നാല് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നില്‍: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

യുപിയില്‍ ബിജെപി 190 മുതല്‍ 210 വരെ സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പറയുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന് തുടങ്ങി. ഉത്തര്‍പ്രദേശില്‍ ബിജെപി 185 സീറ്റുമായി മുന്നിലെത്തുമെന്നാണ് ന്യൂസ് എക്‌സ് സര്‍വേ ഫലം പറയുന്നത്. സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യം 120 സീറ്റ് നേടും. ബിഎസ്പിക്ക് 90 സീറ്റാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്. 403 സീറ്റുള്ള യുപിയില്‍ 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

യുപിയില്‍ ബിജെപി 190 മുതല്‍ 210 വരെ സീറ്റ് നേടുമെന്നാണ് ടൈംസ് നൗ പറയുന്നത്. എസ്പി – കോണ്‍ഗ്രസ് സഖ്യം 110 മുതല്‍ 130 വരെ സീറ്റ് നേടും. ബിഎസ്പി 57 മുതല്‍ 74 വരെ സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി അധികാരത്തില്‍ വരുമെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം. മണിപ്പൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. മണിപ്പൂരില്‍ ബിജെപി 25 മുതല്‍ 31 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് 17 മുതല്‍ 23 വരെ സീറ്റുകള്‍ കിട്ടാം.

ഗോവയില്‍ ബിജെപിക്ക് 15 മുതല്‍ 21 വരെ സീറ്റുകളും കോണ്‍ഗ്രസിന് 12 മുതല്‍ 18 വരെ സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 38 സീറ്റും കോണ്‍ഗ്രസിന് 30 സീറ്റുമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് 53ഉം കോണ്‍ഗ്രസിന് 15ഉം സീറ്റുകളാണ് ടുഡേ – ചാണക്യ സര്‍വേ പറയുന്നത്. പഞ്ചാബില്‍ 60 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് ഇന്ത്യ ടുഡേ അടക്കം പ്രവചിക്കുന്നത്. എഎപിക്ക് 50-51 സീറ്റുകളും അകാലിദള്‍-ബിജെപി സഖ്യത്തിന് ആറ് സീറ്റുകളുമാണ് ലഭിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍