UPDATES

സയന്‍സ്/ടെക്നോളജി

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണ തരംഗ സാന്നിദ്ധ്യത്തിന്‌ സ്ഥിരീകരണം

അഴിമുഖം പ്രതിനിധി

ജ്യോതി ശാസ്ത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവിന് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചു. ബഹിരാകാശത്തില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടിയെ തുടര്‍ന്നാണ് ഈ തരംഗങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ബഹിരാകാശത്തു നിന്നുള്ള എക്‌സ് തരംഗങ്ങളുടെ കണ്ടുപടിത്തം ശാസ്ത്രലോകത്തെ ക്വാസാറുകളിലേക്കും ന്യൂട്രോണ്‍ നക്ഷത്രങ്ങളിലേക്കും നയിക്കുകയും 13 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബിഗ് ബാംഗ് തിയറിയിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടുവെന്ന് മൈക്രോവേവുകള്‍ തെളിയിച്ചതും പോലെ ബഹിരാരകാശത്ത് നടക്കുന്ന സംഭവങ്ങളെ പുതിയ രീതിയില്‍ നിര്‍വചിക്കാന്‍ ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടുപിടിത്തം ശാസ്ത്രജ്ഞരെ സഹായിക്കും.

2013-ല്‍ ഹിഗ്‌സ് ബോസോണ്‍ കണികകളുടെ കണ്ടെത്തല്‍ പ്രഖ്യാപിച്ചതിന് തുല്യമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കൂടാതെ 100 വര്‍ഷം മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു വച്ച പൊതു ആപേക്ഷികതാ സമവാക്യങ്ങളില്‍ നിന്നുള്ള ഏറ്റവും അവസാനത്തെ പ്രധാനപ്പെട്ട പ്രവചനം കൂടിയായിരുന്നു ബഹിരാകാശത്തില്‍ നിന്നുള്ള ഗുരുത്വാകര്‍ഷ തരംഗങ്ങള്‍. ആദ്യമായാണ് ഈ തരംഗങ്ങളുടെ സാന്നിദ്ധ്യം നേരിട്ട് വീക്ഷിക്കുന്നത്.

ഈ നിര്‍ണായകമായ സാക്ഷ്യം വഹിക്കലില്‍ ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു. പൂനെയില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോ ഫിസിക്‌സില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍ രാത്രിയില്‍ ഒന്നിച്ചു കൂടി അനവധി രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുമായി സഹകരിച്ചു. ഈ കണ്ടെത്തലിന്റെ പ്രഖ്യാപനം ശാസ്ത്രലോകം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍