UPDATES

എഡിറ്റര്‍

അമോസ്-6 പൊട്ടിത്തെറിച്ചപ്പോള്‍ തകര്‍ന്നത് ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതി

Avatar

വിക്ഷേപണ പരീക്ഷണത്തിനിടെ കൃത്രിമ ഉപഗ്രഹം അമോസ്-6  പൊട്ടിത്തറിച്ചു. അമോസ്-6 പൊട്ടിത്തെറിച്ചപ്പോള്‍ തിരിച്ചടിയായത് എല്ലാവര്‍ക്കും ഇന്റെര്‍നെറ്റ് ലഭ്യമാക്കുക എന്ന ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിക്കാണ്. ഉപഗ്രഹത്തിനൊപ്പം ഫാല്‍ക്കണ്‍-9 എന്ന റോക്കറ്റും തകര്‍ന്നു. ഫേസ്ബുക്കിന്റെ ഇന്റെര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന പദ്ധതിയുടെ ഭാഗമായിരുന്നു വിക്ഷേപണ പരീക്ഷണം.

ഉപഗ്രഹം തകര്‍ന്ന വാര്‍ത്ത ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ ബര്‍ഗ് ഫേസ്ബക്ക് അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചു. ഉപഗ്രഹം തകര്‍ന്നതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നതുവരെ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സുക്കന്‍ ബര്‍ഗ് വ്യക്തമാക്കി. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലേക്കുള്ള ഇന്റെര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ളതായിരുന്നു ഉപഗ്രഹം.

ശനിയാഴ്ച നടക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായുള്ള കേപ് കനവറിലെ ലോഞ്ച് പാഡില്‍ വെച്ച് നടത്തിയ പരീക്ഷണത്തിനിടെയായിരുന്നു പൊട്ടിത്തെറി. അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് ആണ് റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇസ്രയേല്‍ കമ്പനിയായ സ്‌പേസ് കോമായിരുന്നു ഉപഗ്രഹം നിര്‍മ്മിച്ചത്.

95 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷന്റേയും ഫേസ്ബുക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അമോസ്-6ന് വേണ്ടി മുടക്കിയത്. ഇന്റെര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നത് ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ മറ്റ് ആറ് ലോകോത്തര കമ്പനികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്. വികസ്വര-അവികസിത രാജ്യങ്ങളില്‍ ഇന്റെര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.

കൂടുതല്‍ വായിക്കൂ…

http://goo.gl/DP8ATN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍