UPDATES

സിനിമാ വാര്‍ത്തകള്‍

‘ഐ ടെസ്റ്റും’ ‘അറ്റാസി’യും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും

നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിച്ചിച്ച ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു
തിരുവനന്തപുരത്ത് നടന്ന ഹ്രസ്വചലച്ചിത്രമേളയിലും കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ച ഹ്രസ്വചിത്രമാണ് ‘അറ്റാസി’

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദർശനത്തിനൊരുങ്ങി ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും. സുധ പത്മജ ഫ്രാൻസിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രമാണ്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം.

ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിച്ചിച്ച ‘ഐ ടെസ്റ്റി’ന് വിൻഡ്സോർ ഹ്രസ്വചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു. ഒരു ക്ലിനിക്കിൽ കണ്ണ് പരിശോധനക്കെത്തുന്ന നിവേദിത എന്ന പെൺകുട്ടിയും അവൾക്ക് അമ്മയെ കുറിച്ച് ഉണ്ടാകുന്ന ഓർമകളാണ് ചിത്രത്തിന്റെ പ്രമേയം.

മാനസിക നില തകരാറിലായെന്ന് കുടുംബം മുദ്രകുത്തിയ പെൺകുട്ടിയെക്കുറിച്ചു പറയുന്ന ഹ്രസ്വചിത്രമാണ് ‘അറ്റാസി’. പുത്തൂൽ മഹ്മൂദ് സംവിധാനം ചെയ്ത ചിത്രം തിരുവനന്തപുരത്ത് നടന്ന ഹ്രസ്വചലച്ചിത്രമേളയിലും കൊൽക്കത്ത അന്തർദേശീയ ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു. കോഴിക്കോട് ബീച്ചിൽ പതിമൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് എഡിറ്റർ ബീന പോൾ ആണ് ഈ ഹ്രസ്വചിത്രം പ്രകാശനം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍