UPDATES

സിനിമാ വാര്‍ത്തകള്‍

എസ്രയുടെ സസ്‌പെന്‍സ് പൊളിച്ചു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; ദ്രോഹിക്കുന്നതെന്തിനെന്നു ചോദിച്ചു പൃഥ്വിയും ടൊവിനോയും

വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും സിനിമയുടെ കഥയും സസ്‌പെന്‍സും പറയുന്ന പോസ്റ്റുകള്‍ പ്രചരിക്കുകയാണ്‌

സോഷ്യല്‍ മീഡിയയുടെ ‘തമാശ’യ്ക്ക് ഇരയായി പൃഥ്വിരാജിന്റെ എസ്ര. റിലീസ് ചെയ്ത ദിവസം തന്നെ മികച്ച പ്രതികരണം നേടിയ സിനിമ കളക്ഷനിലും മുന്നേറുകയാണ്. എന്നാല്‍ ഇതിനിടയിലണ് ചിലര്‍ സിനിമയുടെ കഥയും സസ്‌പെന്‍സും ഫെയ്‌സ്ബുക്കലൂടെയും വാട്‌സ് ആപ്പിലുടെയും പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. എന്ത് ഉദ്ദേശത്തിന്റെ പുറത്താണ് ഇത്തരമൊരു നീക്കമെന്ന് അറിയില്ലെങ്കിലും ഇതു സിനിമയെ സാരമായി ബാധിക്കാന്‍ കാരണമാകും എന്നുറപ്പാണ്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന ഒരു ചിത്രത്തെ സാമ്പത്തികമായി തകര്‍ക്കാനും അതൊടൊപ്പം ഒരു നല്ല ചിത്രം കാണുന്നതില്‍ നിന്നു പ്രേക്ഷകരെ നിരുത്സാഹപ്പെടുത്താനും ഇത്തരമൊരു ക്രൈം ചെയ്യുന്നവര്‍ക്ക് സാധിക്കും. തികച്ചും അധാര്‍മികമായ ഈ നീക്കം തടയപ്പെടേണ്ടതും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ പൃഥ്വിരാജ് ഈ നീക്കത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതിനൊപ്പം എസ്രയുടെ പ്രമേയവും സസ്‌പെന്‍സും വെളിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റുകള്‍ പ്രചരിക്കുന്നതു തന്റെ ശ്രദ്ധയില്‍ പെട്ടകാര്യവും പൃഥ്വി പറയുന്നു. ഇതിനു പിന്നിലുള്ള താതപര്യം എന്താണെന്നു മനസിലാവുന്നില്ല. എന്നാല്‍ സിനിമ കാണാനിരിക്കുന്നവരെ നിരാശരാക്കാന്‍ കഴിയും. തികച്ചും വ്യത്യസ്തമായ ഒരു സിനിമ പരീക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അതിനൊപ്പം ഇപ്പോള്‍ പ്രചരിക്കുന്നതായ സിനിമയെ സാരമായി ബാധിക്കുന്ന പോസ്റ്റുകള്‍ തടയാനായാല്‍ ഞാന്‍ കൂടുതല്‍ കടമപ്പെടുന്നു- പൃഥ്വി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിക്കു പിന്നാലെ ടോവിനോ തോമസും സിനിമയുടെ സസ്പന്‍സ് പൊളിച്ചു പോസ്റ്റിടുന്നവര്‍ക്കെതിരേ രംഗത്തു വന്നു. എസ്രയില്‍ ടോവിനോയും മുഖ്യകഥാപാത്രത്തെ അവതരിപ്പി്ച്ചിട്ടുണ്ട്.കഥയും സസ്‌പെന്‍സും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം? എന്നാണു ടോവിനോ ചോദിക്കുന്നത്.

സസ്‌പെന്‍സും ട്വിസ്റ്റും ഒക്കെയുള്ള സിനിമകള്‍ ആദ്യ ദിവസം തന്നെ തീറ്ററെയില്‍ പോയി കണ്ടിട്ട് , മറ്റുള്ളവര്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റാത്ത രീതിയില്‍ കഥയും സസ്‌പെന്‍സും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ?

സിനിമ കാണാന്‍ തിയേറ്ററില്‍ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലംബുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാന്‍ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണം ?
നിങ്ങള്‍ തന്നെ പറയൂ !!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍