UPDATES

സയന്‍സ്/ടെക്നോളജി

കൊച്ചിയില്‍ ഫാബ്‌ലാബിന്റെ ഏഷ്യാ നെറ്റ്‌വര്‍ക്ക് കോണ്‍ഫറന്‍സ്

ചെറിയ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ആളുകള്‍ക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിര്‍മ്മാണോപകരണങ്ങള്‍ ഉപയോഗിച്ച് ഏത് ഉല്‍പന്നവും രൂപകല്‍പന ചെയ്ത് നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ് ഫാബ്‌ലാബ്‌സ് ഒരുക്കുന്നത്.

ഫാബ്‌ലാബ് ഏഷ്യ നെറ്റ്‌വര്‍ക്ക് കോണ്‍ഫറന്‍സ് മൂന്നാമത് എഡിഷന്റെ (എഫ്എഎന്‍ 3) രണ്ടാം ഭാഗം കൊച്ചിയില്‍ ജനുവരി 17, 18 തീയതികളില്‍ നടക്കും. മുംബൈയില്‍ 12 മുതല്‍ 15 വരെ നടക്കുന്ന ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണിത്. ഏഷ്യാ പസഫിക് മേഖലയില്‍ 21 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 81 ഫാബ് ലാബുകളുടെ ശൃംഖലയായ ഫാബ് ലാബ് ഏഷ്യ ഫൗണ്ടേഷനാണ് ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, വിഗ്യാന്‍ ആശ്രം, റിസര്‍ച്ച് ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ്‌സ്എന്നിവചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത് ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും ഇന്റര്‍നാഷണല്‍ കൊളാബറേഷനിലുമായിരിക്കും.

ചെറിയ പരിശീലനം മാത്രം ലഭിച്ചിട്ടുള്ള ആളുകള്‍ക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിര്‍മ്മാണോപകരണങ്ങള്‍ ഉപയോഗിച്ച് ഏത് ഉല്‍പന്നവും രൂപകല്‍പന ചെയ്ത് നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ് ഫാബ്‌ലാബ്‌സ് (ഫാബ്രിക്കേഷന്‍ ലബോറട്ടറീസ്) ഒരുക്കുന്നത്. സ്റ്റാര്‍ട്ടപ് അന്തരീക്ഷവുമായി സംയോജിപ്പിച്ചിട്ടുള്ള ഈ സൗകര്യങ്ങള്‍ സംരംഭകരെ തങ്ങളുടെ ആശയങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രാഥമിക രൂപം നല്‍കുന്നതിന് സഹായിക്കുമെന്നാണ് അവകാശവാദം. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിസെന്റര്‍ഓഫ് ബിറ്റ്‌സ് ആന്‍ഡ് ആറ്റംസുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇപ്പോള്‍ തന്നെ രണ്ട് ഫാബ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പഠിതാക്കളുടേയും അധ്യാപകരുടേയും സാങ്കേതികവിദഗ്ദ്ധരുടേയും ഗവേഷകരുടേയും മേക്കര്‍മാരുടേയുംഇന്നൊവേറ്റര്‍മാരുടേയും ആഗോള സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു അറിവുപങ്കിടല്‍ ശൃംഖലയും ഫാബ്‌ലാബ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പ്രവര്‍ത്തനത്തിന്റെ ഭാഗംകൂടിയാണ് എഫ്എഎന്‍ 3 കോണ്‍ഫറന്‍സ്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക നിര്‍മാതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിപാടിയുടെ ഭാഗമായിസാങ്കേതികശില്‍പശാലകളുടെയും പാനല്‍ ചര്‍ച്ചകളുടെയും പ്രഭാഷണങ്ങളുടെയും ഒരു പരമ്പര തന്നെയാണ് സംഘടിപ്പിക്കുന്നത്. ‘ആര്‍ട്ട്, ഡിസൈന്‍ ആന്‍ഡ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍’, റിവാംപിംഗ് എഡ്യൂക്കേഷന്‍ ബൈ ഇന്റഗ്രേറ്റിംഗ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ക്രിയേറ്റിംഗ് സസ്റ്റെയ്‌നബിള്‍സിറ്റീസ് എന്നീ വിഷയങ്ങളിലെ പാനല്‍ ചര്‍ച്ചകള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റംവികസിപ്പിക്കുന്നതിനെപ്പറ്റിയുംകോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള മേക്കേര്‍മാരുമായിവിദ്യാര്‍ഥികള്‍ക്കുംസ്റ്റാര്‍ട്ടപ്പുകള്‍ക്കും സംവദിക്കാനുള്ള ഒരവസരംകൂടിയാണ് ഈ പരിപാടി.

പ്രതിനിധികള്‍ കൊച്ചി മുസിരിസ് ബിനാലെ സന്ദര്‍ശിക്കുകയും കലയുംരൂപകല്‍പനയും ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കുകയുംചെയ്യും. സാങ്കേതികവിദ്യയുംസര്‍ഗ്ഗാത്മകതയും സമന്വയിക്കുന്ന ഒരുപിടി നൂതന കലാവിന്യാസങ്ങള്‍ ബിനാലെയുടെമൂന്നാമത് അധ്യായത്തിലുണ്ട്. കൊച്ചി മുസ്സിരിസ് ബിനാലെയുടെസാങ്കേതിക പങ്കാളികളെന്ന നിലയില്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയിട്ടുണ്ട്. ഫാബ്‌ലാബ് സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഫാബ്‌ലാബിന്റെനൈപുണ്യം പ്രദര്‍ശിപ്പിക്കുന്നതിനായി മട്ടാഞ്ചേരിയിലെ മില്‍ഹാളില്‍ ബിനാലെയുടെ ഭാഗമായിസ്റ്റാര്‍ട്ടപ്പ് മിഷന്‍ മെയ്ക്കര്‍ഔട്‌പോസ്റ്റ് എന്ന പേരില്‍ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കോളജുകളിലെ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണ്വര്‍ഷിപ്പ് ഡെവലപ്‌മെന്റ്‌ സെന്ററുകളില്‍ നിന്നുള്ള മികച്ച പ്രൊജക്ടുകള്‍ ഔട്‌പോസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈന്‍ ടെക്‌നോളജിയില്‍ നിന്നുള്ള കലാകാരന്മാരെ ഫാബ്‌ലാബില്‍കേരള ഫാബ് അക്കാദമി പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെപ്രൊജക്ടുകളുംമില്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ രൂപകല്‍പനകളെപ്പറ്റിയുള്ള ചിന്തകള്‍ കഴിയുന്നത്ര പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതികവിദ്യയേയും കലയേയും ഒരുമിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ജീവിതംകൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ സഹായിക്കുന്ന മികച്ച ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ സാങ്കേതികവിദഗ്ദ്ധരെ ഇതിലൂടെ സഹായിക്കാനാകുമെന്നും കരുതുന്നു. വ്യത്യസ്ത വീക്ഷണങ്ങളും പ്രവര്‍ത്തനരീതിയുമുള്ള കലാകാര•ാരേയുംസാങ്കേതിക വിദഗ്ദ്ധരേയും ഒരുമിപ്പിക്കുന്നതിലൂടെരൂപകല്‍പനയില്‍ അന്തര്‍ലീനമായ സൗന്ദര്യശാസ്ത്രത്തെപ്പറ്റി അവരില്‍ ഒരുബോധ്യമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മേക്കര്‍മാര്‍, ഹോബിയിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് രാജ്യാന്തര പ്രതിനിധികളുമായി ബന്ധപ്പെടാനുള്ള അവസരം ഒരുക്കുന്നതിലൂടെ സംസ്ഥാനത്തെ മേക്കര്‍ സംസ്‌കാരംശക്തിപ്പെടുത്തിയെടുക്കാന്‍ എഫ്എഎന്‍ 3യിലൂടെ സാധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ കരുതുന്നു. സംസ്ഥാനത്തെ എന്‍ജിനീയറിംഗ്‌കോളജുകളില്‍ 20 ചെറു ഫാബ് ലാബുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. എന്‍ജിനീയറിംഗ് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കായി ഫാബ്എക്‌സ്എല്‍ എന്ന പേരില്‍ രണ്ടുദിവസത്തെ മേക്കര്‍ ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്. പ്രതിനിധികള്‍ക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീനുകളുമായികൂടുതല്‍ അടുപ്പം സൃഷ്ടിച്ച് ഒരു ആശയത്തെ എങ്ങിനെ പ്രാഥമിക രൂപമാക്കി മാറ്റാമെന്ന അറിവു പകരാനുതകുംവിധത്തിലാണ്ശില്‍പശാല രൂപകല്‍പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഇന്നൊവേറ്റര്‍മാര്‍ക്കിടയില്‍സ്വയംചെയ്യുക എന്ന സംസ്‌കാരംസൃഷ്ടിച്ചെടുക്കുന്നതില്‍ സംസ്ഥാനത്തെ ഫാബ് ലാബുകള്‍ ഇപ്പോള്‍തന്നെ വിജയിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ സംരംഭം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ കൂടുതല്‍ ആഴത്തിലാക്കുമെന്നും സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുമെന്നും ഉറപ്പാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍