UPDATES

ഭൂകമ്പം തകര്‍ത്ത നേപ്പാളിനെ സഹായിക്കാന്‍ ഫെയ്‌സ് ബുക്ക് സമാഹരിച്ചത് 10 മില്യണ്‍ ഡോളര്‍

അഴിമുഖം പ്രതിനിധി

ഭൂകമ്പം തകര്‍ത്ത നേപ്പാളിലേക്ക് സഹായമെത്തിക്കാന്‍ ഫെയ്‌സ്ബുക്ക് സമാഹരിച്ചത് 10 മില്യണ്‍ ഡോളര്‍. ഭൂകമ്പം നടന്ന് രണ്ടുദിവസംകൊണ്ടാണിത്. അഞ്ചുലക്ഷം പേരാണ് ഫെയ്‌സ്ബുക്ക് വഴി സംഭാവന നല്‍കിയതെന്ന് കമ്പനി അറിയിച്ചു.

ദുരന്തമുണ്ടായ കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്കിലൂടെ പുറംലോകവുമായി ബന്ധപ്പെട്ടത് 70 ലക്ഷം പേരാണ്. ലോകമെമ്പാടുമുള്ള 15 കോടി സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ് നേപ്പാളില്‍നിന്നുള്ളവര്‍ ഫെയ്‌സ്ബുക്കുവഴി ബന്ധപ്പെട്ടത്. 

ഫെയ്‌സ്ബുക്കില്‍ ഒരു ‘സേഫ്റ്റി ചെക്’ പ്രവര്‍ത്തനക്ഷമമാക്കിയെന്നും തങ്ങള്‍ സുരക്ഷിതരാണെന്ന് നേപ്പാളില്‍നിന്ന് 70 ലക്ഷം പേര്‍ അതില്‍ അടയാളപ്പെടുത്തിയെന്നും ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വാട്ട്‌സ് ആപ്പും നേപ്പാളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍