UPDATES

സ്തനാര്‍ബുദ അവബോധ വീഡിയോ ഫെയ്‌സ്ബുക്ക് നിരോധിച്ചു

അഴിമുഖം പ്രതിനിധി

സ്തനാര്‍ബുദത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള വീഡിയോ ഫെയ്‌സ്ബുക്ക് നിരോധിച്ചു. സ്വീഡീഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ വീഡിയോയാണ് ഫെയിസ്ബുക്ക് നിരോധിച്ചത്. വീഡിയോയില്‍ സ്ത്രീകള്‍ക്ക് എങ്ങനെ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ സ്വയം കണ്ടെത്താനുള്ള ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ് നിരോധനത്തിന് കാരണം.

അശ്ശീല ഗണത്തില്‍ ഉള്‍പ്പെടുത്തി സ്തനാര്‍ബുദ അവബോധ വീഡിയോ നിരോധിച്ചതിനെതിരെ സ്വീഡനിലെ ക്യാന്‍സര്‍ സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അധികൃതര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ആരോഗ്യ സംബന്ധമായ വിവരം പങ്കുവയ്ക്കുന്ന ഒരു വീഡിയോ അശ്ശീലമാണെന്ന് പറഞ്ഞ് നിരോധിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് സ്വീഡനിലെ ക്യാന്‍സര്‍ഫോണ്ടെനിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലെന ബിയോണ്‍സ്റ്റഡ് പ്രതികരിച്ചു.

മുമ്പും ഫെയ്‌സ്ബുക്ക് ഇതുപോലെ ചില പ്രധാനപ്പെട്ട വീഡിയോകളും ചിത്രങ്ങളും നിരോധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ചരിത്രപാരമായി പ്രാധാന്യമുള്ള വിയറ്റ്‌നാം യുദ്ധത്തിലെ നാപ്പാം പെണ്‍കുട്ടിയുടെ നഗ്ന ചിത്രം ഫെയ്‌സ്ബുക്ക് നിരോധിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍